city-gold-ad-for-blogger

വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; പരാതിയുമായി മകന്‍ രംഗത്ത്

കാസര്‍കോട്: (www.kasaragodvartha.com 25.02.2020) വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മനാട് കൊമ്പനടുക്കത്തെ യൂസുഫിന്റെ ഭാര്യ മറിയുമ്മ (55)യെയാണ് ചൊവ്വാഴ്ച ഉച്ചയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തമകന്‍ സയ്യാന്റെ ഭാര്യ ഫാരിസ ഫോണ്‍ ചെയ്ത് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മാതാവും ബന്ധുക്കളും വീട്ടിലെത്തിയിരുന്നതായും ബഹളും കൈയ്യേറ്റമുണ്ടാവുകയും ചെയ്തിരുന്നതായി രണ്ടാമത്തെ മകന്‍ സഫറുല്ല പറയുന്നു.

മറിയുമ്മയും ഭര്‍ത്താവും ഉടന്‍ വീട്ടില്‍ നിന്നിറങ്ങണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൈയ്യേറ്റമെന്നും സഫറുല്ല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വീട്ടിലെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് ചൊവ്വാഴ്ച രാവിലെ സയ്യാന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിരുന്നു. രാവിലെ ഭാര്യയെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ പോകരുതെന്ന് മറിയുമ്മ മകനോട് അപേക്ഷിച്ചിരുന്നതായി സഫറുല്ല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഈ സമയം ചെമ്മനാട് തട്ടുകട നടത്തുന്ന ഭര്‍ത്താവ് യൂസുഫ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ പോയ ശേഷം അയല്‍ക്കാരോട് താന്‍ കിടക്കുന്നുവെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞിരുന്നു. 12 മണിയോടെ ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവര്‍ താമസിക്കുന്ന വീട് മൂത്ത മകന്‍ സയ്യാന് നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പിന്നീട് പ്രശ്‌നമുണ്ടാവുകയും വീട്ടില്‍ നിന്നും മാതാപിതാക്കള്‍ ഇറങ്ങണമെന്ന് മരുമകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ് രണ്ടാമത്തെ മകന്‍ പറയുന്നത്.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചെമ്മനാട് ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഗള്‍ഫിലുള്ള അറഫാത്താണ് മറ്റൊരു മകന്‍. അറഫാത്തിന്റെ ഭാര്യ ഫൗസിയ പ്രസവിച്ചതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയാണ്. സഫറുല്ലയും ഭാര്യ റജിലയും മറ്റൊരു വീട്ടിലാണ് താമസം. ഉമ്മര്‍ പൈവളിഗെ- ആഇശ ദമ്പതികളുടെ മകളാണ് മറിയുമ്മ. സഹോദരങ്ങള്‍: ഇസ്മാഈല്‍, സക്കീന, ഹാജറ, ബീവി, ആസിയ, സൈഫുന്നിസ.

വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; പരാതിയുമായി മകന്‍ രംഗത്ത്

Keywords: Kasaragod, Kerala, news, suicide, Hanged, Death, House, Police, House Wife Found Dead Hanged    < !- START disable copy paste -->  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia