city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ­ളര്‍­ത്തു നാ­യ­യ്­ക്ക് പേ­യി­ളകി­യ സംഭവം: വീ­ട്ട­മ്മ­യു­ടെ ആ­ത്മഹ­ത്യ പേ­ടി­മൂ­ലം

വ­ളര്‍­ത്തു നാ­യ­യ്­ക്ക് പേ­യി­ളകി­യ സംഭവം: വീ­ട്ട­മ്മ­യു­ടെ ആ­ത്മഹ­ത്യ പേ­ടി­മൂ­ലം
ബോ­വി­ക്കാനം: പോ­റ്റി വ­ളര്‍ത്തി­യ നാ­യ­ പേയിളകി നാട്ടുകാരനെയും കന്നുകാലികളെയും കടിച്ചതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടു­ക്കി­യ സംഭ­വം നാ­ടി­നെ ദു:­ഖ­ത്തി­ലാ­ഴ്ത്തി . മുളിയാര്‍ പാണൂര്‍ ഒറ്റത്തോളിലെ വിശ്വംഭരന്റെ ഭാര്യ കാര്‍ത്ത്യായനി എന്ന മാണി(60)യാ­ണ് ക­ഴി­ഞ്ഞ ദിവ­സം ജീവ­നൊ­ടു­ക്കി­യ­ത്.

മാ­ണി­യുടെ വീട്ടിലെ നാ­യ­ ക­ഴി­ഞ്ഞ ദിവസം പേയിളകി പരിസരപ്രദേശങ്ങളി­ലെ ക­ന്നു­കാ­ലി­ക­ളെയും ചി­ല­രു­ടെ പ­ട്ടി­ക­ളെയും മറ്റും ക­ടി­ച്ചി­രു­ന്നു. പാണൂര്‍ ക­ട­പ്പ് സ്വ­ദേ­ശി­നിയായ ഒരാളെയും പട്ടി ക­ടി­ച്ചു. ഒരു പശു പേയിളകി ചാവുകയും ചെയ്തു. കടിയേ­റ്റ പ­ട്ടിയെ നാട്ടുകാര്‍ തല്ലി­ക്കൊ­ന്നി­രു­ന്നു.

ഈ സം­ഭ­വ­ങ്ങ­ളില്‍ ദു:ഖി­തയാ­യ മാ­ണി­യെ വീ­ട്ടില്‍ നി­ന്ന് കാ­ണാ­താ­വു­ക­യാ­യി­രു­ന്നു.തു­ടര്‍­ന്ന് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് വീ­ട്ടി­ന് സ­മീപ­ത്തെ മ­ര­ത്തില്‍ മാ­ണി­യെ തൂ­ങ്ങി­മ­രിച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. പ­ട്ടി­ക്ക് പേ­യിള­കി ആ­ളു­ക­ളെ­യും വ­ളര്‍­ത്തു മൃ­ഗ­ങ്ങ­ളെ­യും ക­ടി­ച്ചതും തു­ടര്‍­ന്നു­ണ്ടാ­കുന്ന പൊല്ലാ­പ്പു­കളും മാ­ണി­യെ പേ­ടി­പ്പെ­ടു­ത്തി­യി­രു­ന്നു­വെന്ന് സം­സാ­ര­മുണ്ട്.

പ­ട്ടി­യു­ടെ ക­ടി­യേ­റ്റ­യാള്‍ പ്രതി­രോ­ധ കു­ത്തി­വെ­പ്പെ­ടുത്തു. മാ­ണി­യു­ടെ മ­ക്കള്‍: കൃഷ്ണന്‍(ഗള്‍ഫ്), സന്തോഷ്­കുമാര്‍(റിലയന്‍സ്, കാസര്‍കോട്). മരുമക്കള്‍: സുമ, ബിജി.

Keywords: Suicide, Fear, Dog bite, Bovikanam, Missing, Killed, Cow, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia