city-gold-ad-for-blogger

ഭര്‍തൃമതി പൊള്ളലേറ്റു മരിച്ചു; ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി

ഭര്‍തൃമതി പൊള്ളലേറ്റു മരിച്ചു; ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി
ചിറ്റാരിക്കാല്‍: ഭര്‍തൃമതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഈസ്റ്റ് എളേരി കാഞ്ഞിരങ്ങാടന്‍ സന്തോഷിന്റെ ഭാര്യ കണ്ണൂര്‍ കണ്ണാടിപ്പറമ്പിലെ ദീപ്തി (26) യെയാണ് ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് വീടിന് സമീപത്തെ വിറക് പുരയില്‍ തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയത്.

ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും തീ കെടുത്തിയ ശേഷം ചെറുപുഴ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിയിരുന്നു. ദീപ്തിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

ദീപ്തിയുടെ മരണം ആത്മഹത്യയല്ലെന്നും ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. നാല് വര്‍ഷം മുമ്പാണ് സന്തോഷ് ദീപ്തിയെ വിവാഹം ചെയ്തത്. ഭര്‍തൃ വീട്ടുകാരുടെ ഭാഗത്തുനിന്ന് ദീപ്തി കടുത്ത പീഡനം നേരിട്ടിരുന്നതായാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

കണ്ണൂര്‍ കണ്ണാടിപ്പറമ്പിലെ റിട്ട:പോലീസ് ഓഫീസര്‍ ഗോവിന്ദന്‍കുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകളാണ് ദീപ്തി. ഏകമകള്‍ ആവണി. സഹോദരങ്ങള്‍: അനില്‍കുമാര്‍, കൃഷ്ണകുമാര്‍.

Keywords: Housewife, Fire, Death, Complaint, Relatives, Police, Enquiry, Chittarikkal, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia