വെള്ളം ചൂടാക്കുന്നതിനിടെ തീപൊള്ളലേറ്റ വീട്ടമ്മ ആശുപത്രിയില്‍ മരിച്ചു
Nov 12, 2016, 10:20 IST
മഞ്ചേശ്വരം: (www.kasargodvartha.com 12/11/2016) വെള്ളം ചൂടാക്കുന്നതിനിടെ തീപൊള്ളലേറ്റ വീട്ടമ്മ ആശുപത്രിയില്‍ മരിച്ചു. മഞ്ചേശ്വരം ഉദ്യാവാര്‍ അമ്പിത്താടിയിലെ ലക്ഷ്മി (62)യാണ് മരിച്ചത്. നവംബര്‍ ആറിന് കുളിക്കാന്‍ വെള്ളം ചൂടാക്കാന്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയപ്പോള്‍ ആളിപ്പടര്‍ന്ന് പൊള്ളലേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
പരേതനായ രാമന്റെ ഭാര്യയാണ്. മക്കളായ സുമതി, യോഗേന്ദ്ര, ജയന്തി എന്നിവര്‍ നേരത്തെ മരണപ്പെട്ടിരുന്നു. ബന്ധു വീട്ടില്‍ താമസിച്ചുവരികയായിരുന്നു. സഹോദരങ്ങള്‍: കല്യാണി, ലളിത, പൊടിയമ്മ. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Manjeshwaram, Death, Obituary, hospital, Treatment, House wife dies after burn injury.