city-gold-ad-for-blogger

ഒരു ലക്ഷം രൂപ ബാങ്കില്‍ നിന്നും വായപയെടുത്ത് നല്‍കിയത് തിരിച്ചുചോദിച്ചതിന് ഭര്‍തൃമതിയെ സംഘം ചേര്‍ന്ന് അക്രമിച്ചു

കാസര്‍കോട്: (www.kasargodvartha.com 06/08/2016) ഒരു ലക്ഷം രൂപ ബാങ്കില്‍ നിന്നും വായപയെടുത്ത് നല്‍കിയത് തിരിച്ചുചോദിച്ചതിന് ഭര്‍തൃമതിയെ വീട്ടില്‍ കയറി അക്രമിച്ചതായി പരാതി. അയല്‍വാസികളായ സഹോദരങ്ങളും മാതാവും ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മാന്യ ചുക്കിനടുക്കയിലെ മഞ്ജുനാഥ റൈയുടെ ഭാര്യ ഭാരതി (40)യെയാണ് അക്രമിച്ചു പരിക്കേല്‍പിച്ചത്.

ഒരു ലക്ഷം രൂപ ബാങ്കില്‍ നിന്നും വായപയെടുത്ത് നല്‍കിയത് തിരിച്ചുചോദിച്ചതിന് ഭര്‍തൃമതിയെ സംഘം ചേര്‍ന്ന് അക്രമിച്ചുഭാരതി അയല്‍വാസികള്‍ക്കു വേണ്ടി ആധാരവും മുക്കാല്‍ പവന്റെ സ്വര്‍ണവും പണയപ്പെടുത്തി 1,05,000 രൂപ കൊടുത്തിരുന്നു. ബാങ്കില്‍ നിന്നും ജപ്തി നടപടി വന്നതോടെ ഈ പണം തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് വീട്ടില്‍ കയറി അക്രമമെന്ന് ഭാരതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords:  Kasaragod, Kerala, Attack, Assault, Bank, Bank Loans, cash, complaint, Investigation, hospital, House wife assaulted by neighbors.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia