ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ഭാര്യയേയും മാതാവിനേയും ഭര്‍ത്താവും കാമുകിയും തല്ലിച്ചതച്ചു
Aug 26, 2014, 13:02 IST
മഞ്ചേശ്വരം: (www.kasargodvartha.com 26.08.2014) ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ഭാര്യയേയും മതാവിനേയും ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് തല്ലിചതച്ചു. ഹൊസങ്കടിയിലാണ് സംഭവം. സ്‌കൂള്‍ ബസ് ഡ്രൈവറായ യുവാവിനെ അന്വേഷിച്ചാണ് കുഞ്ചത്തൂര്‍ ബട്ടക്കയ്യിലെ യുവതിയും മാതാവും ഹൊസങ്കടി രാമതടിയിലെ ഭര്‍ത്താവിന്റെ കാമുകിയുടെ വീട്ടിലെത്തിയത്.
മൂന്ന് മക്കളുടെ മാതാവുമായി അവിടെ കഴിയുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. കാമുകിയോട് ഭര്‍ത്താവിനെ വിട്ടുതരണമെന്ന് ഭാര്യയായ യുവതി ആവശ്യപ്പെട്ടപ്പോഴാണ് യുവതിയേയും ഒപ്പമുണ്ടായിരുന്ന മാതാവിനേയും കാമുകിയും ഭര്‍ത്താവും ചേര്‍ന്ന് തല്ലിച്ചതച്ചത്.
ബഹളംകേട്ടെത്തിയ നാട്ടുകാരാണ് ഇവരെ മര്‍ദനത്തില്‍നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ദിവസങ്ങളായി ഭര്‍ത്താവ് വീട്ടിലെത്താത്തതിനെതുടര്‍ന്നാണ് ഭര്‍ത്താവിനെ അന്വേഷിച്ച് ഇവര്‍ ഹൊസങ്കടിയിലെ കാമുകിയുടെ വീട്ടിലെത്തിയത്. മര്‍ദനമേറ്റ യുവതിയും മാതാവും ആശുപത്രിയില്‍ ചികിത്സതേടിയശേഷം മഞ്ചേശ്വരം പോലീസിലെത്തി പരാതിയും നല്‍കിയിട്ടുണ്ട്.
Keywords : Manjeshwaram, Housewife, Assault, Kerala, Kasaragod, Complaint, Lover, Husband, Injured, Hospital, House wife assaulted by husband and lover.