ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമത്തില്‍ വീട്ടമ്മയ്ക്കും മരുമകനും പരിക്കേറ്റു; സ്വര്‍ണമാല തട്ടിയെടുത്തു
Aug 17, 2014, 00:25 IST
കാസര്‍കോട്:(www.kasargodvartha.com 16.08.2014) ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമത്തില്‍ വീട്ടമ്മയ്ക്കും മരുമകനും മര്‍ദനമേറ്റു. കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണമാല തട്ടപ്പറിച്ചു. നാല്‍ത്തടുക്കയിലെ ഗോപാലന്‍ കന്നിക്കാടിയുടെ ഭാര്യ സീമന്തിനി (60), ഇവരുടെ മകളുടെ ഭര്‍ത്താവ് ശേഖരന്‍ (48) എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. ഇരുവരേയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
രണ്ടുവര്‍ഷം മുമ്പ് ഇവരുടെ 17 സെന്റ് സ്ഥലവും വീടും ഭര്‍ത്താവ് ഗോപാലന്‍ 8.45 ലക്ഷത്തിന് വിറ്റിരുന്നു. 19 ലക്ഷം വിലമതിക്കുന്ന സ്വത്ത് തുച്ഛമായ വിലയ്ക്ക് വില്‍പന നടത്തിയൊന്നാരോപിച്ച് ഭാര്യ സീമന്തിനി വീട് ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതുസംബന്ധമായി കേസ് കോടതിയുടെ പരിഗണനയിലാണ്. ഫക്രുദ്ദീന്‍ എന്ന ആള്‍ക്കാണ് വീടും സ്ഥലവും വിറ്റിരുന്നത്.
15 ദിവസം മുമ്പ് ഒരു സംഘം വന്ന് അര്‍ദ്ധരാത്രി വീടിന് കല്ലെറിഞ്ഞ് 52 ഓളം ഓടുകള്‍ എറിഞ്ഞുതകര്‍ത്തിരുന്നു. ഇതിനെതിരെ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് വന്നുനോക്കിയതല്ലാതെ യാതൊരുവിധ നടപടിയും എടുത്തില്ലെന്ന് സീമന്തിനി പറയുന്നു.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ വെള്ള കാറിലെത്തിയ നാലുപേര്‍ വന്ന് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയും ഇറങ്ങിപ്പോവാന്‍ പറഞ്ഞ് ബഹളം വെക്കുകയുമായിരുന്നു. അതിനിടെ സംഘത്തിലെ രണ്ടുപേര്‍ തന്നെയും ശേഖരനെയും ഇരുമ്പുവടി കൊണ്ട് അടിച്ചുവീഴ്ത്തുകയും ധരിച്ചിരുന്ന ഒന്നരപവന്റെ സ്വര്‍ണമാല പിടിച്ച് പറിക്കുകയും ചെയ്തതായി ആശുപത്രിയില്‍ കഴിയുന്ന സീമന്തിനി പറഞ്ഞു. അക്രമി സംഘത്തിലെ രണ്ടുപേര്‍ മുഖം മൂടി ധരിച്ചിരുന്നു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Assault, Attack, kasaragod, Kerala, Alampady, Gold chain, Youth, Housewife, hospital, Police, case, Seemanthini, Gopalan, House wife and son in law assaulted
Advertisement: