കല്യാണത്തിനെന്ന് പറഞ്ഞ് മക്കളോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെ കാണാതായി
Dec 19, 2016, 12:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/12/2016) കല്യാണത്തിന് പോകുന്നുവെന്ന് പറഞ്ഞ് മക്കളോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെയും മക്കളെയും കാണാതായതായി പരാതി. ചെമ്മട്ടംവയല്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിനടുത്ത് താമസിക്കുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി പ്രകാശന്റെ ഭാര്യ മിനിയെ (32)യെയും മക്കളെയുമാണ് കാണാതായത്.
സംഭവത്തില്‍ പ്രകാശന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെ കൊഴക്കുണ്ടിലെ സ്വന്തം വീട്ടില്‍ നിന്ന് കല്യാണത്തിന് പോകുന്നുവെന്ന് പറഞ്ഞ് മക്കളെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Kasaragod, Kerala, Kanhangad, House-wife, Family, marriage, complaint, Missing, Police, Investigation, House wife and children go missing.