അണങ്കൂരില്‍ പണിതീരാത്ത ഇരുനില വീട് സമൂഹ വിരുദ്ധര്‍ കത്തിച്ചു; കരി കൊണ്ട് അശ്ലീലവുമെഴുതി
Jul 20, 2015, 12:44 IST
കാസര്‍കോട്: (www.kasargodvartha.com 20/07/2015) അണങ്കൂരില്‍ പണിതീരാത്ത ഇരുനില വീട് സമൂഹ വിരുദ്ധര്‍ കത്തിച്ചു. ഇതിന് ശേഷം കരി കൊണ്ട് ചുവരില്‍ അശ്ലീലവുമെഴുതി. അണങ്കൂര്‍ ഗ്രിന്‍വാലി വില്ലയുടെ എതിര്‍വശത്തുള്ള മുഹമ്മദ് കുഞ്ഞിയുടെ ഇരുനില വീടാണ് ഞായറാഴ്ച ഉച്ചയോടെ സമൂഹ വിരുദ്ധര്‍ തീവെച്ചു നശിപ്പിച്ചത്.
വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും കത്തി നശിച്ചു. സ്ലാബുകള്‍ക്കും ഭിത്തികള്‍ക്കും വിള്ളല്‍ വീണു. അടുക്കള മുറിയോട് ചേര്‍ന്ന് വീട്ടുപണിക്ക് ആവശ്യമായ സാനിറ്ററി സാധനങ്ങളും മരഉരുപ്പടികളും സൂക്ഷിച്ചിരുന്നു. ഇതും കത്തിനശിച്ചു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മൂന്നു വര്‍ഷമായി ഈ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. അശ്ലീലവാക്കുകള്‍ക്കൊപ്പം ചില യുവാക്കളുടെ പേരും എഴുതിവെച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് കാസര്‍കോട് പോലീസ് സ്ഥലത്തെത്തി. മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അണങ്കൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയയുടെയും മറ്റും താവളമാണെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
Photo: Siddeeq Kassu Cherangai
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, fire, Burnt, Police, Anangoor, Attack, House under construction attacked.
Advertisement: