city-gold-ad-for-blogger

യു ഡി എഫ് യോഗം ചേര്‍ന്ന വീടിന് തീവെച്ചു

ഒടയംചാല്‍: (www.kasargodvartha.com 04.04.2019) യുഡിഎഫ് ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്ന വീടിന് തീവെച്ചു. കാലിച്ചാനടുക്കം അട്ടക്കണ്ടം കോണ്‍ഗ്രസ് 72-ാം നമ്പര്‍ ബൂത്ത് യോഗം നടന്ന ബൂത്ത് ട്രഷറര്‍ നമ്പ്യാര്‍ക്കൊച്ചിയിലെ ഈട്ടിക്കല്‍ ജോസിന്റെ വീടിനു നേരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തീവെപ്പുണ്ടായത്.

വീടിന്റെ മുന്‍വശത്തെ ചായ്പ്പിനാണ് തീയിട്ടത്. ചായ്പ്പ് പൂര്‍ണമായും കത്തി നശിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഉണരുകയും ഉടന്‍ തീയണക്കുകയും ചെയ്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. രാഷ്ട്രീയ വൈരാഗ്യമാണ് തീവെപ്പിന് കാരണമെന്ന് യു ഡി എഫ് നേതൃത്വം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തീവെച്ച വീട് ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍, മണ്ഡലം പ്രസിഡണ്ട് ബിനോയ് ആന്റണി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാണിയൂര്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

യു ഡി എഫ് യോഗം ചേര്‍ന്ന വീടിന് തീവെച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, fire, House set fire after conducting UDF Meet
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia