വീടിന്റെ വാതില്‍ അടര്‍ത്തിമാറ്റി 10 പവന്‍ സ്വര്‍ണം കൊള്ളയടിച്ചു
Feb 1, 2017, 11:35 IST
ബദിയടുക്ക: (www.kasargodvartha.com 01/02/2017) വീടിന്റെ വാതില്‍ അടര്‍ത്തിമാറ്റി 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു. ബദിയടുക്ക ബാറടുക്കയിലെ ശാരദയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മണിക്കും ആറിനുമിടയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു.
ശാരദയുടെ മകള്‍ നിഷയുടെ വിവാഹാവശ്യത്തിനായി സൂക്ഷിച്ച നാലു പവന്‍ വീതം തൂക്കമുള്ള രണ്ട് വളകള്‍, ഒരു പവന്‍ വീതമുള്ള രണ്ട് ചെയിനുകള്‍ എന്നിവയടങ്ങിയ ആഭരണങ്ങളാണ് മോഷണം പോയത്. ശാരദ ബദിയടുക്കയില്‍ തട്ടുകട നടത്തിവരികയാണ്. പതിവുപോലെ ശാരദ കടയിലേക്കും മകള്‍ നിഷ ബദിയടുക്ക ടൗണിലേക്കും പോയിരുന്നു. ഈ സമയത്താണ് കവര്‍ച്ച നടന്നത്.
ശാരദ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ അടര്‍ത്തിമാറ്റിയ നിലയില്‍ കണ്ടെത്തി. പിറകുവശത്തെ വാതിലിന്റെ പൂട്ടും തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. ഗള്‍ഫിലുണ്ടായിരുന്ന നിഷ രണ്ട് മാസം മുമ്പാണ് നാട്ടിലേക്ക് വന്നത്. നിഷ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സംഭവത്തില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേണം തുടങ്ങി.
Keywords: Kasaragod, Badiyadukka, House, Door, Gold, Robbery, Police Station, Gulf, Case, Investigation.