മൊഗ്രാല്‍ വീട് കവര്‍ച്ച; ഉക്കാസ് ബഷീറിന് ആറര വര്‍ഷം തടവ്
Dec 17, 2015, 11:28 IST
കാസര്‍കോട്: (www.kasargodvartha.com17/12/2015) മൊഗ്രാലില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരങ്ങളും പണവും കവര്‍ച്ചചെയ്ത കേസില്‍ പ്രതിയായ ചെങ്കള ബേര്‍ക്കയിലെ ഉക്കാസ് ബഷീറിനെ (49) കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആറര വര്‍ഷം തടവിന് ശിക്ഷിച്ചു. മൊഗ്രാല്‍ പേരാല്‍ ബസ് സ്റ്റോപ്പിന് അടുത്തുള്ള മൊയ്തീന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഉക്കാസ് ബഷീറിനെ കോടതി മൂന്ന് വകുപ്പുകളിലായി ആറര വര്‍ഷം തടവിനും രണ്ടായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
കേസിലെ മൂന്നാം പ്രതിയായ നെല്ലിക്കട്ട ചെന്നടുക്കത്തെ മൊയ്തു (37) വിനെ ഒരു വര്‍ഷം തടവിനും ഒന്നര ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 2014 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. മൊയ്തീന്റെ വീട്ടില്‍നിന്ന് ഒമ്പതര പവന്‍ സ്വര്‍ണവും ഫോണും 6,000 രൂപയുമാണ് കവര്‍ച്ചചെയ്യപ്പെട്ടത്. കുമ്പള സി ഐ, കെ പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തിയത്.
2010 ഡിസംബര്‍ 21ന് തളങ്കര സിറാമിക്‌സ് റോഡിലെ പി എം ഉമറിന്റെ വീട് കുത്തിത്തുറന്ന് രണ്ടേ മുക്കാല്‍ പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ച്ചചെയ്ത കേസില്‍ ഉക്കാസ് ബഷീറിനെ കാസര്‍കോട് സി ജെ എം കോടതി നേരത്തെ അഞ്ച് വര്‍ഷം തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു.

Keywords: House, Kasaragod, Gold, Cash, Case, Court, Fine, Kerela, Robbery, Mogral, Ukkas Basheer, Moidu, Talankara, House robbery: 6.5 year imprisonment for Ukkas Basheer