കിണര്‍ വൃത്തിയാക്കിയ ശേഷം തിരിച്ചുകയറുന്നതിനിടെ വീണ് ഗൃഹനാഥന് പരിക്ക്
Mar 15, 2017, 11:21 IST
കാസര്‍കോട്: (www.kasargodvartha.com 15/03/2017) കിണര്‍ വൃത്തിയാക്കിയ ശേഷം തിരിച്ചുകയറുന്നതിനിടെ വീണ് ഗൃഹനാഥന് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശിയും മന്നിപ്പാടി ശിവനഗറില്‍ താമസക്കാരനുമായ രാജശേഖരനാണ് (48) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് സംഭവം.
വീട്ടുപറമ്പിലെ മുപ്പതടി താഴ്ചയുള്ള കിണറിലാണ് രാജശേഖരന്‍ വീണത്. കുടിവെള്ളക്ഷാമം അനുഭവപ്പെട്ട സാഹചര്യത്തിലാണ് രാജശേഖരന്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയത്. ഇതിനുശേഷം തിരിച്ചുകയറുന്നതിനിടെ കയറില്‍ നിന്നും കൈ വഴുതി താഴെ വീഴുകയായിരുന്നു.
ശബ്ദം കേട്ട് വഴിയാത്രക്കാര്‍ എത്തി നോക്കിയപ്പോഴാണ് രാജശേഖരനെ കിണറില്‍ കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കാസര്‍കോട്ട് നിന്നും ഫയര്‍ഫോഴ്‌സെത്തി രാജശേഖരനെ കിണറില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Well, Injured, Madhur, Kasaragod, Mannipady, Fire Force, House owner injured after falling into well
Keywords: Well, Injured, Madhur, Kasaragod, Mannipady, Fire Force, House owner injured after falling into well