ഉപ്പളയില്‍ ട്രെയിനിടിച്ച് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു
Oct 24, 2014, 22:22 IST
കാസര്‍കോട്: (www.kasargodvartha.com 24.10.2014) ഉപ്പളയില്‍ ട്രെയിനിടിച്ച് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ മീര്‍ക്കാനത്തെ ചിറക്കര വീട്ടിലെ പ്രഭാകരന്റെ ഭാര്യ പൂമണിയാ (42)ണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ഉപ്പളയിലെ ബന്ധു വീട്ടില്‍ പോയി റെയില്‍വേ സ്‌റ്റേഷനിലേക്ക് നടന്ന് വരുമ്പോഴാണ് റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിനിടിച്ചത്. സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ച് വീണ നിലയിലായിരുന്ന് മൃതദേഹം. മുഖം ചിന്നി ചിതറിയതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
മഞ്ചേശ്വരം പോലീസ് മൃതദേഹം മംഗല്‍പാടി കമ്യൂണിറ്റി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ചയും പൂമണി വീട്ടിലേക്ക് തിരിച്ചെത്താത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച മൃതദേഹം സംസ്‌കരിക്കും.
മക്കള്‍: മായ (പ്ലസ്ടു വിദ്യാര്‍ഥി ബളാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), മഹിമ, ആദിത്യന്‍ (കുമ്പളപ്പള്ളി കരിമ്പില്‍ സ്‌കൂള്‍). പരേതനായ പെരിയ കൃഷ്ണന്‍നായരുടെയും സി. രമണിയുടെയും മകളാണ്. സഹോദരങ്ങള്‍: ചന്ദ്രലേഖ, പരേതാനായ രമേശന്‍.
Related News:
ഉപ്പളയില്‍ സ്ത്രീ ട്രെയിന്‍തട്ടി മരിച്ചു
Keywords: Uppala, Train, Women, Death, Obituary, Kasaragod, Kerala, Poomani, Train Accident, House found dead in railway track.
Advertisement:
ഉപ്പളയില്‍ സ്ത്രീ ട്രെയിന്‍തട്ടി മരിച്ചു
Keywords: Uppala, Train, Women, Death, Obituary, Kasaragod, Kerala, Poomani, Train Accident, House found dead in railway track.
Advertisement: