city-gold-ad-for-blogger

റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിം ലീഗ് നിര്‍മിച്ച് നല്‍കുന്ന വീടിന് കുറ്റിയടിച്ചു

മടിക്കേരി: (www.kasargodvartha.com 15/05/2017) കാസര്‍കോട് പഴയ ചൂരി ജുമാ മസ്ജിദിനകത്ത് വെച്ച് കൊലചെയ്യപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം നൂറ് കണക്കിന് ആളുകളുകളുടെ സാന്നിധ്യത്തില്‍ സയ്യിദ് മുഹമ്മദ് ഷമീം തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. കൊട്ടംമ്പാടി ആസാദ് നഗറില്‍ വിലക്ക് വാങ്ങിയ 11 സെന്റ് സ്ഥലത്താണ് വീട് നിര്‍മിച്ച് നല്‍കുന്നത്.

റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിം ലീഗ് നിര്‍മിച്ച് നല്‍കുന്ന വീടിന് കുറ്റിയടിച്ചു

ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, ഭാരവാഹികളായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍, എം അബ്ദുല്ല മുഗു, യു എ ഇ കെ എം സി സി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര, അഷ്‌റഫ് എടനീര്‍, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഡ്വ. എം ടി പി കരീം, കുഞ്ഞഹമ്മദ് പൂഞ്ചാവി, ആസാദ് നഗര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് യൂസുഫ് ഹാജി, സെക്രട്ടറി ശിഹാബ്, റിയാസ് മൗലവി ട്രസ്റ്റ് ചെയര്‍മാന്‍ ഹാരിസ് കെ, സെക്രട്ടറി ഉമ്മര്‍ അഹ് മദ്, റിയാസ് മൗലവിയുടെ പിതാവ് സുലൈമാന്‍, ഭാര്യാ പിതാവ് ഇബ്രാഹിം, പഞ്ചായത്ത് മെമ്പര്‍ ഹംസ എച്ച് എ, മാഹിന്‍ കേളോട്ട്, സി ബി അബ്ദുല്ല ഹാജി, ടി എം ഇഖ്ബാല്‍, മൊയ്തീന്‍ കൊല്ലമ്പാടി, ബി കെ സമദ്, കെ ശാഫി ഹാജി, കെ ബി എം ഷരീഫ്, ബഷീര്‍ പള്ളംങ്കോട്, ബദ്‌റുദ്ദീന്‍ താസിം, എം എച്ച് മുഹമ്മദ് കുഞ്ഞി, ഹാഷിം ബംബ്രാണി, സി ഐ എ ഹമീദ്, മുനീര്‍ പി ചെര്‍ക്കളം, കെ മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, ഹമീദ് മച്ചംമ്പാടി, മഹ് മൂദ് കുളങ്കര, ഹാരിസ് എരിയാല്‍, ടി എസ് നജീബ്, സലീം ചേരങ്കൈ, ഹസന്‍ സഅദി, ഇസ്ഹാഖ് മിസ്ബാഹി, അബ്ദുല്ല ബട്ടങ്കേരി, ഇസ്മാഈല്‍ കെ എ, പി ഡി എ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മഖ്‌സൂദലി പടന്ന, ഹമീദ് കുതിരില്‍, ഹാരിസ് ബ്രദേര്‍സ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, House, Muslim-league, Foundation stone, Riyas Maulavi, Kurge, House for Riyas Maulavi foundation stone laid.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia