ബദിയഡുക്കയില്‍ വീട് കത്തി നശിച്ചു; 5 ലക്ഷം രൂപയുടെ നഷ്ടം
Dec 28, 2012, 11:55 IST
ബദിയഡുക്ക: ബദിയഡുക്ക ഉയിത്തടുക്കയില്‍ വീട് കത്തി നശിച്ചു. വീട്ടിനകത്ത് നിസ്‌ക്കരിക്കുകയായിരുന്ന വീട്ടമ്മ കുട്ടിയെയും എടുത്ത് പുറത്തേക്കോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീട് പൂര്‍ണമായും കത്തി നശിച്ചു. ഉയിത്തടുക്കയിലെ മുഹമ്മദ് അബ്ദുല്ലയുടെ വീടാണ് കത്തി നശിച്ചത്. വീട്ടിനകത്തുണ്ടായിരുന്ന 15 ക്വിന്റല്‍ റബ്ബര്‍, മച്ചുംപുറത്തുണ്ടായിരുന്ന 300 തേങ്ങ, അടയ്ക്ക, ഓട്, മേല്‍ക്കൂര, ആസ്ബറ്റോസ് ഷീറ്റ്, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ പൂര്‍ണമായും കത്തി നശിച്ചു.
വിവരമറിയച്ചതനുസരിച്ച് കാസര്‍കോടുനിന്നുമെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.35 മണിക്കാണ് തീപിടുത്തമുണ്ടായത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. വീട്ടുടമ മുഹമ്മദ് അബ്ദുല്ല പള്ളിയില്‍ പോയ സമയത്തായിരുന്നു തീപിടുത്തം.

Keywords: Fire, House, Fire Force, Natives, House-Wife, Child, Kasaragod, Kerala, Kerala Vartha, Kerala News.