മുസ്ലിംലീഗ് മുന്‍ ജില്ലാസെക്രട്ടറിയുടെ വീടിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം
Aug 4, 2016, 12:12 IST
കുമ്പള: (www.kasargodvartha.com 04/08/2016) മുസ്ലിംലീഗ് മുന്‍ ജില്ലാസെക്രട്ടറി ബംബ്രാണ കക്കളയിലെ കെ കെ അബ്ദുല്ലക്കുഞ്ഞിയുടെ വീടിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.
വീടിന്റെ അടുക്കളയോട് ചേര്‍ന്ന ഷെഡിലാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് തീ അടുക്കളയിലേക്കെത്തുകയായിരുന്നു. ഈ സമയം വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അടുക്കളയില്‍ നിന്നും ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്.
വീട്ടുകാരും വിവരമറിഞ്ഞെത്തിയ നാട്ടുകാരും ചേര്‍ന്ന് തീയണക്കുകയായിരുന്നു. തീപിടുത്തത്തില്‍ നിരവധി സാധനസാമഗ്രികള്‍ കത്തിനശിച്ചു. രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. ഭാഗ്യം കൊണ്ട് വന്‍ദുരന്തമാണ് ഒഴിവായത്. അബ്ദുല്ലകുഞ്ഞി ഖത്തറിലാണ് ഉള്ളത്.
Keywords: Kasaragod, House, Fire, Electricity, Muslim-league, Abdullakunhi, Family, Secretary, Kitchen, Tragedy.