ചെമ്മനാട്ട് കാറ്റിലും മഴയിലും വീട് തകര്‍ന്നു
Jun 12, 2012, 11:10 IST
കാസര്‍കോട്: ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെമ്മനാട്ട് വീട് തകര്‍ന്നു. ചെമ്മനാട് ലേസ്യത്തെ സി.എ മുഹമ്മദിന്റെ ഓടി മേഞ്ഞ വീടാണ് തകര്‍ന്ന് വീണത്. മേല്‍ക്കൂര പൂര്‍ണ്ണമായും നിലംപൊത്തി. മുഹമ്മദും കുടുംബവും തൊട്ടടുത്ത് തന്നെ പുതിയ വീടെടുത്ത് മാറിയതിനാല്‍ തകര്‍ന്ന വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഔട്ട് ഹൗസായാണ് ഈ വീട് ഇപ്പോള്‍ ഉപയോഗിക്കുന്നത്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Keywords: Kasaragod, Chemnad, House-collapse, Rain