Damaged | കുമ്പളയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു; 8 കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കുമ്പള: (KasargodVartha) ബംബ്രാണ വയലിൽ (Bambrana Vayal) തെങ്ങ് കടപുഴകി വീണ് വീട് തകർന്നു (House Damaged). ഖാദർ പൊയ്യ എന്നയാളുടെ വീടിന് മുകളിലാണ് വെള്ളിയാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും (Heavy Rain) തെങ്ങ് വീണത്. അടുക്കള ഭാഗത്താണ് തെങ്ങ് വീണത് എന്നതിനാൽ വീട്ടുകാർ അത്ഭുതകരമായി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇവർ മറ്റ് മുറി (Room) കളിലായിരുന്നു ഉണ്ടായിരുന്നത്. ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് ഓടുകയായിരുന്നു. ഖാദറും ഭാര്യ ആമിനയും ഇവരുടെ ആൺമക്കളുടെ രണ്ട് ഭാര്യമാരും പേരക്കുട്ടികളും അടക്കം എട്ട് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്.
വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. റവന്യൂ അധികൃതരെ (Revenue Officers) സംഭവം അറിയിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഈഭാഗത്ത് മഴയിൽ വെള്ളം പൊങ്ങിയിട്ടുണ്ട്.