city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭവനപുനരുദ്ധാരണ അഴിമതിയില്‍ നഗരസഭാ ചെയര്‍പേഴ്‌സനും ബന്ധം; വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ച് ബി ജെ പി, കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടു

കാസര്‍കോട്: (www.kasargodvartha.com 30/01/2017) കാസര്‍കോട് നഗരസഭയില്‍ നടന്ന ഭവന പുനരുദ്ധാരണ അഴിമതിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിനും പങ്കുണ്ടെന്നും ഇതുസംബന്ധിച്ച വ്യക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും നഗരസഭയിലെ പ്രതിപക്ഷ നേതാവും ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഭവനപുനരുദ്ധാരണ അഴിമതിയില്‍ നഗരസഭാ ചെയര്‍പേഴ്‌സനും ബന്ധം; വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ച് ബി ജെ പി, കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടു

ഭവനപുനരുദ്ധാരണപദ്ധതിയുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ അര്‍ഹരെ ഒഴിവാക്കിയും അനര്‍ഹരെ തിരുകിക്കയറ്റിയും വലിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് വികസനകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണും ചില ഭരണപക്ഷ കൗണ്‍സിലര്‍മാരും നടത്തിയത്.

ആദ്യം ഈ പദ്ധതിയില്‍ 60 പേരെ ഉള്‍പെടുത്തിയുള്ള പട്ടികയാണ് തയ്യാറാക്കിയത്. പിന്നീട് തയ്യാറാക്കിയ പട്ടികയില്‍ 19 പേരെ കൂടി ഉള്‍പ്പെടുത്തുകയും ആദ്യത്തെ ലിസ്റ്റില്‍ നിന്ന് പലരെയും ഒഴിവാക്കുകയും ചെയ്തു. പട്ടികയില്‍ നഗരസഭാ ഭരണസമിതിക്ക് വേണ്ടപ്പെട്ടവരെയും തിരുകിക്കയറ്റി. ഈ ക്രമക്കേടുകള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനാണ്.

നഗരസഭാചെയര്‍പേഴ്‌സണ്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് നഗരസഭാ ചെയര്‍പേഴ്‌സണും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും വഴിവിട്ട കാര്യങ്ങള്‍ക്ക് ഉപയോഗിച്ചത്. ലിസ്റ്റില്‍ ഉള്‍പെട്ട ബീഫാത്വിമ എന്ന സ്ത്രീയുടെ പേരിലുള്ള ഡി ഡി അവര്‍ക്ക് നല്‍കാതെ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം കൈവശം വെക്കുകയായിരുന്നു. ബീഫാത്വിമ തനിക്ക് ഡി ഡി വന്നിട്ടുണ്ടോയെന്ന് നഗരസഭയില്‍ അന്വേഷിച്ചപ്പോള്‍ ചെയര്‍പേഴ്‌സണ്‍ കൈമലര്‍ത്തുകയായിരുന്നു.

അഴിമതി സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് നഗരസഭാകാര്യാലയത്തില്‍ പരിശോധനക്കെത്തിയപ്പോള്‍ ചെയര്‍പേഴ്‌സണിന്റെ ഫോണില്‍ ബീഫാത്വിമയെ വിളിക്കുകയും ഡി ഡി ഒപ്പിട്ട് വാങ്ങണമെന്ന് നിര്‍ദേശിക്കുകയുമാണുണ്ടായത്. തട്ടിപ്പ് പുറത്തുവരമെന്ന് ഭയന്ന് ചെയര്‍പേഴ്‌സണ്‍ തന്നെയാണ് ബീഫാത്വിമയെ ഫോണില്‍  വിളിച്ചതെന്നതിനും തെളിവുണ്ടെന്ന് പി രമേശ്  ചൂണ്ടിക്കാട്ടി. അഴിമതി ആരോപണത്തിന് വിധേയയായ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണെ പുറത്താക്കാന്‍ നഗരസഭാ ചെയര്‍പേഴ്ണ്‍ തയ്യാറാകാത്തത് അഴിമതിയില്‍ അവര്‍ക്കും പങ്കാളിത്തമുള്ളതുകൊണ്ടാണ്.

കഴിഞ്ഞ നഗരസഭാകൗണ്‍സില്‍ യോഗത്തിനിടെ ചെയര്‍പേഴ്‌സന് പരിക്കേറ്റതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിനല്ല. ഭരണപക്ഷത്തെ വനിതാകൗണ്‍സിലറുടെ നഖം കൊണ്ട് പോറിയ പാടുകളാണ് ചെയര്‍പേഴ്‌സന്റെ കൈത്തണ്ടയിലുള്ളത്. മിനുട്‌സ് ബുക്കിന്റെ 14 പേജുകള്‍ കീറിയതും ചെയര്‍പേഴ്‌സന്റെ നാടകമായിരുന്നുവെന്ന് നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. അഴിമതി മറച്ചുപിടിക്കാന്‍ ചെയര്‍പേഴ്‌സണ്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം  കുറ്റപ്പെടുത്തി.

ലീഗിലെ ഒരുവിഭാഗം അഴിമതി വിഷയം വര്‍ഗീയവല്‍ക്കരിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നത്. അഴിമതിക്ക് മതമില്ല. ആര് അത് നടത്തിയാലും അംഗീകരിക്കാനുമാവില്ലെന്ന് രമേശ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് നഗരസഭയിലെ മറ്റ്  കൗണ്‍സിലര്‍മാരായ സതീഷ്, രവീന്ദ്രപൂജാരി, ശങ്കരന്‍ എന്നിവരും പങ്കെടുത്തു.

Keywords: House construction scam: BJP alleges chairperson has link with, kasaragod, Municipality, Kasaragod-Municipality.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia