മരം പൊട്ടിവീണ് വീടിന് കേടുപാട്
Jul 1, 2012, 12:18 IST
കാസര്‍കോട്: മരം പൊട്ടിവീണ് വീടിന് കേടുപാട് സംഭവിച്ചു. തളങ്കര കൊറക്കോട്ടെ ആദൂര്‍ അബ്ദുല്ലയുടെ വീടാണ് മരം വീണ് കേടുപാട് സംഭവിച്ചത്. അയല്‍വാസിയുടെ പറമ്പിലെ ജാതി മരമാണ് പൊട്ടിവീണത്. രണ്ട് നില വീടിന്റെ മുകളിലെ ഓടുകള്‍ തകര്‍ന്നു.
ടെലിഫോണ്‍-വൈദ്യുതി കമ്പികളും, കേബിള്‍ വയറുകളും തകര്‍ന്നതിനാല്‍ വൈദ്യുതി ടെലിഫോണ്‍
ബന്ധങ്ങള്‍ താറുമാറായി. നേരത്തെ മരം അപകട ഭീഷണിയാകുന്നതിനാല്‍ അബ്ദുല്ലയുടെ പരാതിയില്‍ മരം മുറിച്ച് നീക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ പറമ്പിലെ ഒരു പ്ലാവ് മരവും അപകട ഭീഷണിയിലാണ്.