കനത്ത മഴയില്‍ വീട് തകര്‍ന്നു വീണ് മാതാവിനും മകള്‍ക്കും പരിക്ക്
Aug 29, 2017, 16:41 IST
മുളിയാര്‍: (www.kasargodvartha.com 29.08.2017) കനത്ത മഴയില്‍ വീട് തകര്‍ന്നു വീണ് മാതാവിനും മകള്‍ക്കും പരിക്കേറ്റു. മുളിയാര്‍ കോപ്പാണംകൊച്ചിയിലെ പരേതനായ ബാബുവിന്റെ ഭാര്യ സുഗന്ധി (48), മകള്‍ സരസ്വതി (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഇവരുടെ വീട് കനത്ത മഴയില്‍ തകര്‍ന്നുവീണത്. 2009 ല്‍ പട്ടികജാതി ഭവന പദ്ധതി പ്രകാരം വീട് പണിയാന്‍വേണ്ടി സുഗന്ധിക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക കൊണ്ടുള്ള വീട് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചതോടെ പഴയവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഈ വീടും തകര്‍ന്നതോടെ അഞ്ചുമക്കളടങ്ങുന്ന കുടുംബം താമസിക്കാനിടമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, hospital, House-collapse, House-collapsed; Mother and daughter injured