കനത്തമഴയില്‍ വീട് തകര്‍ന്നു
Aug 18, 2012, 15:51 IST
ചെറുവത്തൂര്‍: കഴിഞ്ഞദിവസമുണ്ടായ കനത്തമഴയില്‍ പിലിക്കോട് വീട് തകര്‍ന്നു. പിലിക്കോട് വയലിലെ പുളുക്കൂല്‍ മാധവന്റെ ഭാര്യ സി. ലക്ഷ്മിയുടെ വീടാണ് തകര്‍ന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. അപകടംനടക്കുമ്പോള്‍ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു. വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. റവന്യു അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. ഒന്നരലക്ഷം രൂപയുടെ നഷ്ടംകണക്കാക്കുന്നു.
Keywords: Cheruvathur, House, Kasaragod, Kerala, Rain, Pilicode