city-gold-ad-for-blogger

തളങ്കരയില്‍ വൈദ്യതി പോസ്റ്റ് കടപുഴകി വീട്ടിന് മുകളില്‍ വീണു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

തളങ്കര: (www.kasargodvartha.com 24.07.2014) കാറ്റില്‍ വൈദ്യുതി പോസ്റ്റ് കടപുഴകി വീട്ടിന് മുകളില്‍ വീണു. പ്രായമായ വീട്ടമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നാലര മണിയോടെ തളങ്കര സിറാമിക്‌സ് റോഡിലാണ് സംഭവം. ഷരീഫയുടെ ഉടമസ്ഥതയിലുള്ള ഓടിട്ട വീടിന് മുകളിലേക്കാണ് ഹൈടെന്‍ഷന്‍ ലൈന്‍ കടന്നു പോകുന്ന പോസ്റ്റ് വീണത്.

ഓട് പൊട്ടി താഴേക്ക് വീഴുന്ന ഒച്ച കേട്ട് വീട്ടില്‍ തനിച്ചുണ്ടായിരുന്ന ഷരീഫ പുറത്തേക്കോടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പരിസരവാസികള്‍ സംഭവം വൈദ്യുതി ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു.

യഥാസമയം വൈദ്യുതി വിഛേദിക്കാന്‍ കഴിഞ്ഞതിനാലാണ് സംഭവിക്കുമായിരുന്ന വന്‍ ദുരന്തം ഒഴിവായത്. വൈദ്യുതി പോസ്റ്റുകള്‍ ആഴത്തില്‍ കുഴിയെടുത്ത് ഉറപ്പിക്കാത്തതാണ് സംഭവത്തിന് വഴിവെച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിരവധി വീടുകള്‍ക്ക് മുകളിലൂടെയാണ് ലൈന്‍ കടന്ന് പോകുന്നത് എന്നത് ദുരന്ത സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

തളങ്കരയില്‍ വൈദ്യതി പോസ്റ്റ് കടപുഴകി വീട്ടിന് മുകളില്‍ വീണു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

തളങ്കരയില്‍ വൈദ്യതി പോസ്റ്റ് കടപുഴകി വീട്ടിന് മുകളില്‍ വീണു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

തളങ്കരയില്‍ വൈദ്യതി പോസ്റ്റ് കടപുഴകി വീട്ടിന് മുകളില്‍ വീണു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

തളങ്കരയില്‍ വൈദ്യതി പോസ്റ്റ് കടപുഴകി വീട്ടിന് മുകളില്‍ വീണു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

തളങ്കരയില്‍ വൈദ്യതി പോസ്റ്റ് കടപുഴകി വീട്ടിന് മുകളില്‍ വീണു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia