തൃക്കരിപ്പൂരില്‍ വീട് കത്തിനശിച്ചു
Dec 14, 2012, 20:54 IST
തൃക്കരിപ്പൂര്‍: വടക്കേ കൊവ്വലില്‍ വീടിന് തീപിടിച്ച് ഒരു ലക്ഷം രൂപയുടെ നഷ്ടം. വീട്ടുകാര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. വടക്കേ കൊവ്വലിലെ എം. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വീട് റഫീഖ് മന്‍സിലിനാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ തീപിടിച്ചത്. ഓടും കോണ്‍ക്രീറ്റും ചേര്‍ന്ന വീടിന്റെ അടുക്കള ഭാഗത്തെ ഓട് മേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു.
ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് സംശയിക്കുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി. നാലു പേരാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.
ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് സംശയിക്കുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി. നാലു പേരാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.
Keywords: Fire, House, Trikaripur, Fire Force, Natives, Kasaragod, Kerala.