city-gold-ad-for-blogger

സൂര്‍ളുവില്‍ വീട് കത്തിനശിച്ചു

സൂര്‍ളുവില്‍ വീട് കത്തിനശിച്ചു
കാസര്‍കോട്: അടുപ്പില്‍നിന്ന് തീ പകര്‍ന്ന് വീട് കത്തി നശിച്ചു. ചൂരി സൂര്‍ളുവിലെ ശങ്കരന്റെ ഓടിട്ട വീടാണ് ഞായറാഴ്ച പുലര്‍ച്ചെ കത്തിനശിച്ചത്. സ്ഥലത്തിന്റെ ആധാരം, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകളും കത്തി നശിച്ചു.

രണ്ട് മാടുള്ള പഴകിയ വീട്ടില്‍ താമസിക്കാന്‍ കഴിയാത്തതിനാല്‍ അങ്കാരയും കുടുംബവും തൊട്ടടുത്ത പണിതീരാത്ത വീട്ടിലായിരുന്നു രാത്രി ഉറങ്ങിയത്. അതിനാല്‍ അവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കല്ലുകെട്ട് മേസ്ത്രിയായ അങ്കാരയ്ക്ക് ഭാര്യയും, മൂന്ന് മക്കളും, ഭര്‍ത്താവ് ഉപേക്ഷിച്ച മനോരോഗിയായ ഒരു സഹോദരിയും ഉണ്ട്. മധൂര്‍ ഗ്രാമപഞ്ചായത്ത് അനുവദിച്ച 75000 രൂപ ഉപയോഗിച്ചാണ് പുതിയ വീടിന്റെ പണി തുടങ്ങിയത്. പിന്നീട് സാമ്പത്തിക പ്രയാസംമൂലം പണി നിലക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് പഴയ വീട്ടില്‍ ഭക്ഷണം പാചകം ചെയ്ത് പണിതുകൊണ്ടിരിക്കുന്ന വീട്ടില്‍ കുടുംബം അന്തിയുറങ്ങിയിരുന്നത്.

ഒരുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് വീട് കത്തുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ അയല്‍ക്കാരുടെ സഹകരണത്തോടെ തീ കെടുത്തിയെങ്കിലും, അപ്പോഴേക്കും വീട് ഏതാണ്ട് കത്തി നശിച്ചിരുന്നു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മാസ്റ്റര്‍, മുന്‍ പ്രസിഡന്റ് വിട്ടല്‍ ഷെട്ടി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Keywords : Kasaragod, Madhur, House, Fire, N.A.Nellikunnu, Ankara, Shankaran, Madhavan Master, Vitel Shety, Mental Patient, Wife, Sister, Malayalam News, Kerala. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia