തൃക്കരിപ്പൂരില്‍ വീട് കുത്തിത്തുറന്ന് 32 പവന്‍ സ്വര്‍ണവും, ഡയമണ്ട് നെക്ലേസും കവര്‍ന്നു
Mar 2, 2016, 23:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 02/03/2016) തൃക്കരിപ്പൂരില്‍ ആറ്റോമിക്ക് എനര്‍ജി വകുപ്പ് റിട്ട. അഡീഷണല്‍ ചീഫ് എഞ്ചിനീയറുടെ വീട് കുത്തിത്തുറന്ന് 32 പവന്‍ സ്വര്‍ണവും ഡയമണ്ട് നെക്ലേസും കവര്‍ന്നു. ഇളമ്പച്ചി മണക്കാട്ടെ ടി.വി സുധികുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കവര്‍ച്ച നടന്ന കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്.
സുധികുമാറും ഭാര്യ രുഗ്മിണിയും തൊട്ടടുത്ത മകളുടെ വീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. ബുധനാഴ്ച വൈകിട്ടോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഡയമണ്ട് നെക്ലേസും മോഷണം പോയതായി വ്യക്തമായത്. അടുത്തിടെയാണ് സുധികുമാറും ഭാര്യയും ഇളമ്പച്ചിയിലെ വീട്ടില്‍ സ്ഥിര താമസമാക്കിയത്.
വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡി വൈ എസ് പി സുനില്‍ ബാബു, നീലേശ്വരം സി.ഐ ധനഞ്ജയ ബാബു, ചന്തേര എസ്.ഐ അനൂപ് കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. വിരലടയാള വിദഗ്ദ പ്രതിഭയുടെ നേതൃത്വത്തില്‍ വീട്ടിനുള്ളില്‍ പരിശോധന നടത്തി.
Keywords : Trikaripur, Robbery, House, Police, Complaint, Investigation, Kasaragod, T.V Sudhikumar.