കുമ്പളയില്‍ വ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച
Mar 24, 2013, 21:03 IST
File photo |
മുന്‍വശത്തെ വാതില്‍ പൊളിച്ചതായി കണ്ട് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ അകത്തുണ്ടായിരുന്ന മോഷ്ടാക്കള്‍ വാതില്‍ തുറക്കാനനുവദിക്കാതെ തള്ളിപ്പിടിക്കുകയായിരുന്നു. അബ്ദുല്‍ റഹീം പുറത്തു നിന്നും മോഷ്ടാക്കള്‍ അകത്തു നിന്നും ഏറെ നേരം ഉന്തും തളളും നടത്തി.
അതിനിടെ ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ അടുക്കള വാതില്‍ വഴി ഓടി മറയുകയായിരുന്നു. മൂന്ന് പേരാണ് മോഷണ സംഘത്തിലുണ്ടായിരുന്നത്. അകത്തെ രണ്ട് അലമാരകള്‍ കുത്തിപ്പൊളിച്ചിരുന്നു. മറ്റൊരു അലമാര തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് വീട്ടുകാര്‍ എത്തിയത്.
Keywords: Kumbala, Merchent, House, Robbery, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.