വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ 7 പവന്‍ സ്വര്‍ണവും 15,000 രൂപയും കവര്‍ന്നു
Apr 26, 2013, 12:56 IST
മഞ്ചേശ്വരം: വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ ഏഴ് പവന്‍ സ്വര്‍ണവും 15,000 രൂപയും കവര്‍ച ചെയ്തു. മഞ്ചേശ്വരം അട്ടഗോളിയിലെ വ്യാപാരിയായ ഹംസയുടെ വീട്ടിലാണ് കവര്‍ച നടന്നത്.
വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു ഹംസയും കുടുംബവും. പുലര്‍ചെ ഉണര്‍ന്നപ്പോഴാണ് കവര്‍ച നടന്ന വിവരം അറിയുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. ഹംസയുടെ പരാതിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.