ഉളിയത്തടുക്കയില്‍ അക്രമം; വീടിന് നേര്‍ക്ക് കല്ലേറ്
Apr 8, 2012, 12:47 IST
കാസര്‍കോട്: ഉളിയത്തടുക്കയില്‍ ഞായറാഴ്ച പുലര്‍ച്ചെ വീടിന് നേര്‍ക്ക് കല്ലേറ് നടന്നു. നാഷണല്‍ നഗറില്‍ ബദറുദ്ദീന്റെ വീടിന് നേര്‍ക്കാണ് കല്ലേറുണ്ടായത്. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. സ്ഥലത്തെ വിവാഹ ആഘോഷത്തിന് സ്ഥാപിച്ച ട്യൂബ് ലൈറ്റുകളും അടിച്ചുതകര്‍ത്തിട്ടുണ്ട്. ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങി.
Keywords: Uliyathaduka, House, Attack, Kasaragod