city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിംലീഗ് നേതാവിന്റെ വീട്ടില്‍ അക്രമണം; ജനല്‍ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു

മുസ്ലിംലീഗ് നേതാവിന്റെ വീട്ടില്‍ അക്രമണം; ജനല്‍ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു
കാസര്‍കോട്: മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറും ജില്ലാ പ്ലാനിങ്ങ് ബോര്‍ഡ് അംഗവുമായ എ. അബ്ദുര്‍ റഹ്മാന്റെ വിദ്യാനഗറിലെ വീടിനുനേരെ അജ്ഞാത സംഘത്തിന്റെ അക്രമം. വീടിന്റെ മുന്‍വശത്തെ ജനല്‍ഗ്ലാസുകള്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ അബ്ദുര്‍ റഹ്മാനും ഭാര്യ വഹീദയും മക്കളും വീട്പൂട്ടി തളങ്കരയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. വീടിന് സമീപത്തെ പള്ളിയിലെ ഇമാം ഭക്ഷണം കഴിക്കാന്‍ അബ്ദുര്‍ റഹ്മാന്റെ വീട്ടിലെത്തിയപ്പോഴാണ് ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. ഉടന്‍ അദ്ദേഹം അബ്ദുര്‍ റഹ്മാനെ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ വരാന്തയില്‍ ചോരപ്പാടുകളുമുണ്ട്. ജനല്‍ഗ്ലാസില്‍ കൊണ്ട് കൈ മുറിഞ്ഞതിന്റെ പാടുകളാണെന്ന് കരുതുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്ത് റോഡരികില്‍ സംശയാസ്പദമായി ഒരു കാര്‍ നിര്‍ത്തിയിട്ടതായി കണ്ടിരുന്നു. അക്രമത്തിന് കാരണം വ്യക്തമല്ലെന്നും അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. വിവരമറിഞ്ഞ് മുസ്ലിംലീഗ് നേതാക്കളുള്‍പ്പെടെ നിരവധിപേര്‍ വീട്ടിലെത്തി.
മുസ്ലിംലീഗ് നേതാവിന്റെ വീട്ടില്‍ അക്രമണം; ജനല്‍ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു

മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ഹമീദലി ഷംനാട്, ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ സി.ടി.അഹമ്മദലി, എം.എ.എല്‍.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്, നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, എ. ഹമീദ് ഹാജി, എം.അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍, മുനിസിപ്പല്‍ പ്രസിഡണ്ട് എ.എം. കടവത്ത്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ്, എസ്.ടി.യു.ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് അഷ്‌റഫ്, ബഷീര്‍ വെള്ളിക്കോത്ത്, പി.എ.അഷ്‌റഫലി, ആര്‍. ഗംഗാധരന്‍, അര്‍ജ്ജുനന്‍ തായലങ്ങാടി, ഹാഷിം കടവത്ത്, അഷ്‌റഫ് എടനീര്‍, മഹമൂദ് കുളങ്കര, സലാം കന്യപ്പാടി, ഷെരീഫ് പൈക്ക, എ.എ.അസീസ്, എടനീര്‍ അബൂബക്കര്‍,ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, പട്‌ള അബ്ദുല്‍ റഹ്മാന്‍ ഹാജി, എ.പി.ഉമ്മര്‍, അബ്ദുല്‍ റഹ്മാന്‍ ചിത്താരി വീട് സന്ദര്‍ശിച്ചു.

 അക്രമത്തില്‍ മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റിയും യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു.
മുസ്ലിംലീഗ് നേതാവിന്റെ വീട്ടില്‍ അക്രമണം; ജനല്‍ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു



എ.അബ്ദുല്‍ റഹ്മാന്റെ വീടിന് നേരെയുള്ള അക്രമം: മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
കാസര്‍കോട്: മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറിയും നഗരസഭ അംഗവും ജില്ലാ ആസൂത്രണ സമിതി അംഗവുമായ എ.അബ്ദുല്‍ റഹ്മാന്റെ വീടിന് നേരെ സാമൂഹ്യ വിരുദ്ധര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ഫിര്‍ദൗസ് റോഡിലുള്ള മണ്ഡലം ലീഗ് ഓഫീസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനത്തിന് എ.എ.ജലീല്‍, എ.എം. കടവത്ത്, ഹാഷിം കടവത്ത്, മൊയ്തീന്‍ കൊല്ലമ്പാടി, മമ്മു ചാല, അഷ്‌റഫ് എടനീര്‍, വി.എം. മുനീര്‍, സുലൈമാന്‍ ചൗക്കി, കെ.പി. മുഹമ്മദ് അഷ്‌റഫ്, ടി.എം.ഇഖ്ബാല്‍, മുഹമ്മദ്കുഞ്ഞി കടവത്ത്, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, ഖാലിദ് പച്ചക്കാട്, ബി.ടി.അബ്ദുല്ലക്കുഞ്ഞി, അഷ്‌റഫ് തങ്ങള്‍, റഫീഖ് കേളോട്ട്, അഷ്ഫാഖ് തുരുത്തി, സഹീര്‍ ആസിഫ്, ഹബീബ് കൊല്ലമ്പാടി, സഹദുള്ള, സുബൈര്‍ മാര, ഖലീല്‍ പടിഞ്ഞാര്‍, അബൂബക്കര്‍ തുരുത്തി നേതൃത്വം നല്‍കി.
പ്രതിഷേധ യോഗത്തില്‍ എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ഹമീദലി ഷംനാട്, എ.എ.ജലീല്‍, കെ.പി. മുഹമ്മദ് അഷ്‌റഫ്, വി.എം. മുനീര്‍ പ്രസംഗിച്ചു.


(Updated)

Keywords: Kasaragod, Muslim-league, House, Attack, A.Abdul Rahman, Ex. Municipal Vice Chairman

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia