ഭാര്യാവീട്ടില്‍ അക്രമം: യുവാവ് അറസ്റ്റില്‍
Jun 20, 2012, 16:20 IST
നീലേശ്വരം: ഭാര്യാവീട്ടില്‍ അതിക്രമിച്ച് കടന്ന് ജനല്‍ ഗ്ലാസുകളും കസേരകളും തകര്‍ത്തകേസില്‍ യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. നീലേശ്വരം തൈക്കടപ്പുറത്തെ വെങ്ങാട്ട് രാജുവിനെ (40)യാണ് നീലേശ്വരം പോലീസ് പിടികൂടിയത്. രാജുവിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നീലേശ്വരം കണിച്ചിറയിലെ ഭാര്യാവീട്ടില്‍ അതിക്രമിച്ച് കടന്ന രാജു ജനല്‍ ഗ്ലാസുകളും കസേരകളും അടിച്ച് തകര്‍ത്തത്.
കണിച്ചിറയിലെ വി കണ്ണന്റെ പരാതിപ്രകാരം രാജുവിനെതിരെ നീലേശ്വരം പോലീസ് കേസെടുക്കുകയായിരുന്നു. കണ്ണന്റെ മകളെ 10 വര്‍ഷംമുമ്പാണ് രാജു വിവാഹം ചെയ്തത്. പിന്നീട് ഗള്‍ഫില്‍പോയ രാജു മൂന്നുവര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്നും നാട്ടില്‍ തിരിച്ചെത്തുകയും പെയിന്റിംഗ് ജോലി ചെയ്തുവരികയുമാണ്. ഭര്‍ത്താവിന്റെ ഉപദ്രവത്തെതുടര്‍ന്ന് യുവതി കണിച്ചിറയിലെ വീട്ടിലാണ് താമസിക്കുന്നത്. ജൂണ്‍ 18 ന് വൈകുന്നേരം കണിച്ചിറയിലെ വീട്ടിലെത്തിയ രാജു ഭാര്യയുടെ മാതാവുമായി വഴക്ക് കൂടുകയും വീടിന്റെ മുന്‍വശത്തെ ജനല്‍ ഗ്ലാസുകള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു. ഇതിന് പുറമെ സിറ്റൗട്ടിലെ പ്ലാസ്റ്റിക് കസേരകളും രാജു തകര്‍ത്തു. കണ്ണന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍വെച്ചാണ് രാജുവിനെ അറസ്റ്റ്‌ചെയ്തത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Keywords: kasaragod, Nileshwaram, Attack, House, Youth, Arrest