ഗള്‍ഫുകാരന്റെ വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസ്
Jul 1, 2012, 12:03 IST
കാസര്‍കോട്: ദേളിയില്‍ ഗള്‍ഫുകാരന്റെ വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗള്‍ഫുകാരനായ ദേളിയിലെ ആയിശ മഹലില്‍ ഷാഫിയുടെ വീടാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 ന് കല്ലെറിഞ്ഞ് തകര്‍ത്തത്.
സംഭവത്തില്‍ ഷാഫിയുടെ ഭാര്യ താഹിറയുടെ പരാതിയില്‍ കുന്നരിയത്തെ റഫീഖ്, കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. റഫീഖിന്റെ ബന്ധുവിന്റെ പണമിടപാടുമായി ബന്ധപ്പെട്ട് പ്രശ്‌നമാണ് വീടിന് കല്ലെറിയാന്‍ കാരണം. മണ്ണെണ്ണയൊഴിച്ച് വീടിന് തീകൊളുത്താനും ശ്രമിച്ചിരുന്നു. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.