city-gold-ad-for-blogger

അജ്ഞാത വാഹനമിടിച്ച് ഹോട്ടല്‍ തൊഴിലാളി മരിച്ചു

പെരിയാട്ടടുക്കം: (www.kasargodvartha.com 09/01/2017) അജ്ഞാത വാഹനമിടിച്ച് ഹോട്ടല്‍ തൊഴിലാളി മരിച്ചു. അമ്പലത്തറ ഏഴാം മൈല്‍ പേരിയയിലെ മനോഹരന്‍ (60)ആണ് മരിച്ചത്. ദേശീയപാതയില്‍ ചരുമ്പ ജുമാമസ്ജിദിനു സമീപത്ത് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു.

പ്രഭാത നമസ്‌ക്കാരത്തിനു പോകുന്നവരാണ് മനോഹരനെ പരിക്കേറ്റ് റോഡരികില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ബേക്കല്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി മനോഹരനെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും മനോഹരന്‍ മരിച്ചിരുന്നു.

അജ്ഞാത വാഹനമിടിച്ച് ഹോട്ടല്‍ തൊഴിലാളി മരിച്ചു


ചരുമ്പയിലെ ക്വാര്‍ട്ടേഴ്‌സിലാണ് മനോഹരന്‍ താമസിക്കുന്നത്. നേരത്തെ പെരിയാട്ടടുക്കത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. മൂന്നാഴ്ച മുമ്പ് പെരിയ ബസാറിലെ ഒരു തട്ടുകടയില്‍ ജോലി നോക്കി വരികയായിരുന്നു. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords:  kasaragod, Death, Accident, Hotel, National highway, Periya, Injured, General-hospital, Police, Bekal, Investigation, case, Charumba, Quarters, Ambalathara, Manoharan, Hotel worker dies in accident

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia