city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍­കോട്ട് ഹോ­ട്ട­ലു­ക­ളില്‍ റെ­യ്ഡ്; ഒ­രു ഹോ­ട്ടല്‍ അ­ട­ച്ചു­പൂ­ട്ടി

കാസര്‍­കോട്ട് ഹോ­ട്ട­ലു­ക­ളില്‍ റെ­യ്ഡ്; ഒ­രു ഹോ­ട്ടല്‍ അ­ട­ച്ചു­പൂ­ട്ടി
കാസര്‍­കോട്: സം­സ്ഥാന­ത്തെ ഹോ­ട്ട­ലു­ക­ളില്‍ ന­ട­ത്തി­വ­രു­ന്ന റെ­യ്­ഡി­ന്റെ ഭാ­ഗ­മാ­യി കാസര്‍­കോട്ടും ഹോ­ട്ട­ലു­ക­ളില്‍ പരി­ശോ­ധ­ന ­ന­ടത്തി. പ­ഴകി­യ ഭ­ക്ഷ­ണം പി­ടി­കൂടിയ ഒ­രു ഹോ­ട്ടല്‍ അ­ട­ച്ചു­പൂട്ടി. കാസര്‍­കോ­ട് കെ.എ­സ്.ആര്‍.ടി.സി. ബ­സ് സ്­റ്റാന്റി­നു സ­മീപ­ത്തെ ന്യൂ­കേ­രള ഹോ­ട്ട­ലാ­ണ് അ­ട­ച്ചു­പൂ­ട്ടി­യത്. ഇ­വി­ടെ നിന്നും ചി­ക്കന്‍ കറി, സാ­മ്പാര്‍ തു­ടങ്ങി­യ പ­ഴകി­യ ഭ­ക്ഷ­ണ സാ­ധ­ന­ങ്ങള്‍ പി­ടി­ച്ചെ­ടുത്തു. ഹോ­ട്ട­ലി­ന­ക­ത്തും, അ­ടു­ക്ക­ള­യിലും മ­ലി­നജ­ലം കെ­ട്ടി­ക്കി­ട­ക്കു­ന്നതും ഭ­ക്ഷ­ണ സാ­ധ­ന­ങ്ങള്‍ തു­റ­ന്നു­വെ­ച്ചതും ക­ണ്ടെ­ത്തി­യി­ട്ടു­ണ്ട്.

പ­ഴ­യ ബ­സ്സ്റ്റാന്‍­ഡി­നു സ­മീപ­ത്തെ എ­ട്ട് ഹോ­ട്ട­ലു­ക­ളിലും കെ.പി.ആര്‍. റാ­വു റോ­ഡി­ലെ ഏ­ഴ് ഹോ­ട്ട­ലു­ക­ളിലും റെ­യ്­ഡ് ന­ട­ത്തി. പ­ല­യി­ട­ത്തു­നിന്നും പ­ഴകി­യ ഭ­ക്ഷ­ണ­ങ്ങള്‍ പി­ടി­കൂ­ടി­യി­ട്ടുണ്ട്. കെ.എ­സ്.ആര്‍.ടി.സി. ബ­സ്­സ്റ്റാന്റി­ലെ പുതി­യ കെ­ട്ടി­ട­ത്തില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന കാന്‍്‌­റീ­നി­ലെ കു­ടി­വെ­ള്ള­ത്തില്‍ മാ­ലി­ന്യം­ക­ണ്ടെ­ത്തി­യ­തി­നെ­തു­ടര്‍­ന്ന് വെ­ള്ള­ത്തി­ന്റെ സാ­മ്പിള്‍ പരി­ശോ­ധ­ന­യ്ക്ക് എ­ടു­ത്തി­ട്ടുണ്ട്. കാ­ന്റീന്‍ പൂ­ട്ടു­മെ­ന്നാ­ണ് സൂ­ച­ന മി­ക്ക­ഹോ­ട്ട­ലു­ക­ളു­ടെയും ലൈ­സന്‍­സു­കള്‍ പി­ടി­ച്ചെ­ടു­ത്തി­ട്ടു­ണ്ട്.

പുതി­യ ബ­സ്­സ്റ്റാന്‍­ഡി­ലെ ഹോ­ട്ട­ലു­ക­ളിലും വെ­ള്ളി­യാഴ്ച ഉ­ച്ച­യോ­ടെ പരി­ശോ­ധ­ന­ ആ­രം­ഭി­ച്ചി­ട്ടുണ്ട്. ഹോ­ട്ട­ലു­ക­ളി­ലെ ബാ­ത്ത്‌റൂമി­നോ­ട് ചേര്‍­ന്ന സ്ഥല­ത്ത് ഭ­ക്ഷ­ണ സാ­ധ­ന­ങ്ങള്‍ തു­റ­ന്നു­വെ­ച്ചി­രി­ക്കു­ന്ന­തായും ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. മിക്ക ഹോ­ട്ട­ലു­ക­ളു­ടെയും അ­ടു­ക്ക­ള വൃ­ത്തി­ഹീ­ന­മാണ്. ബേക്ക­റി ക­ട­ക­ളിലും, കൂള്‍ ബാ­റു­ക­ളി­ലും, മില്‍­ക്ക് ഷേ­ക്ക് ക­ട­ക­ളിലും പരി­ശോ­ധ­ന ന­ട­ത്തി­യി­ട്ടു­ണ്ട്. മി­ക്ക­ഹോ­ട്ട­ലു­ക­ളുടെയും ചെ­മ്പ് പാ­ത്ര­ങ്ങ­ളും അ­ലൂ­മി­നി­യം പാ­ത്ര­ങ്ങളും ക­റ­പി­ടി­ച്ച­നി­ല­യി­ലാ­യി­രുന്നു. ഇ­വയും പി­ടി­ച്ചെ­ടു­ത്തി­ട്ടു­ണ്ട്. ചി­ല­ഹോ­ട്ട­ലു­ക­ളില്‍ വ്യാ­ഴാ­ഴ്­ച വൈ­കിട്ടും പരി­ശോ­ധ­ന ന­ട­ത്തി­യി­രുന്നു.

ആരോഗ്യവകുപ്പ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രഘുനാഥ്, ഹെല്‍ത്ത് ഇന്‍സ്‌­പെക്ടര്‍ കൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌­പെ­ക്ടര്‍മാ­രായ രാജഗോപാലന്‍, അജീഷ്, സൂധീര്‍ എന്നി­വര്‍ പരി­ശോ­ധ­ന­യ്ക്ക് നേതൃത്വം നല്‍കി.
കാസര്‍­കോട്ട് ഹോ­ട്ട­ലു­ക­ളില്‍ റെ­യ്ഡ്; ഒ­രു ഹോ­ട്ടല്‍ അ­ട­ച്ചു­പൂ­ട്ടി
കാസര്‍­കോട്ട് ഹോ­ട്ട­ലു­ക­ളില്‍ റെ­യ്ഡ്; ഒ­രു ഹോ­ട്ടല്‍ അ­ട­ച്ചു­പൂ­ട്ടി



Keywords: Kasaragod, Hotel, Raid, New Kerala Hotel, New Bus Stand, Old Bus Stand



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia