city-gold-ad-for-blogger

ചരക്കു സേവന നികുതി; ഹോട്ടലുകള്‍ അടച്ചിട്ട് തിങ്കളാഴ്ച് കലക്ട്രേറ്റ് മാര്‍ച്ച് നടത്തും

കാസര്‍കോട്:(www.kasargodvartha.com 06/10/2017) ഹോട്ടലുകളിലെ ജി.എസ്.ടി. സംബന്ധിച്ച് അടിസ്ഥാന രഹിതമായ പ്രചരണം അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചരക്കു സേവന നികുതിയില്‍ ഹോട്ടലുകളുടെ നികുതി 12 മുതല്‍ 18 ശതമാനം വരെയാണ്. അത് ഹോട്ടല്‍ ഉടമകള്‍ ഉപഭോക്താക്കളില്‍ നിന്ന് പിരിക്കുമ്പോള്‍ ചൂഷണം ചെയ്യുന്നുവെന്ന അടിസ്ഥാന രഹിതമായ പ്രചരണമാണ് നടത്തുന്നത്.

ഒറ്റപ്പെട്ട പരാതിയുടെ പേരില്‍ ഹോട്ടല്‍ ഉടമകളെ മുഴുവനും നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്ന നടപടി ശരിയല്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്വര്‍ണ്ണത്തെക്കാള്‍ കൂടിയ ജി.എസ്.ടി. ഭക്ഷണത്തിന് ചുമത്തിയത് ജനദ്രോഹ നടപടിയാണ്. ഇതിനെതിരെ അസോസിയേഷന്‍ പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെ നിരവധി സമര പരിപാടികള്‍ ഇതിനകം നടത്തിയെങ്കിലും ജി.എസ്.ടിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഹോട്ടലുകള്‍ അടച്ചിട്ട് ഒക്ടോബര്‍ ഒമ്പതിന് തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് കലക്ട്രേറ്റ് മാര്‍ച്ചും തുടര്‍ന്ന് ഉപവാസ സമരവും നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ചരക്കു സേവന നികുതി; ഹോട്ടലുകള്‍ അടച്ചിട്ട് തിങ്കളാഴ്ച് കലക്ട്രേറ്റ് മാര്‍ച്ച് നടത്തും

മാര്‍ച്ചിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് മൊയ്തീന്‍ കുട്ടി ഹാജി നിര്‍വ്വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍, മറ്റു വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉപവാസ സമരത്തില്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എച്ച്.ആര്‍.എ ജില്ലാ പ്രസിഡണ്ട് പി.സി. ബാവ, വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്ല താജ്, ജനറല്‍ സെക്രട്ടറി നാരായണ പൂജാരി, ട്രഷറര്‍ കെ.എച്ച്. അബ്ദുല്ല, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് ഗസ്സാലി, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് കെ. ശ്രീനിവാസ, ട്രഷറര്‍ കെ.എസ്. മല്ല്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Hotel, GST, Inuagration, Collectrate march, Kasaragod, Strike, Hotel strike on monday

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia