city-gold-ad-for-blogger

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ 29ന് പട്ടിണികിടക്കേണ്ടി വരും!

ഹോട്ടല്‍ വില ഏകീകരണം: ജൂണ്‍ 29 ന് സംസ്ഥാനത്ത് ഹോട്ടല്‍ ബന്ദ്

കാസര്‍കോട്: (www.kasargodvartha.com 16/06/2015) സംസ്ഥാനത്ത് ഹോട്ടല്‍ വില സര്‍ക്കാര്‍ ഏകീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ജൂണ്‍ 29 ന് സംസ്ഥാന വ്യാപകമായി ഹോട്ടല്‍ ബന്ദ് നടത്തുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്‍ഡ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അസംസ്‌കൃത സാധനങ്ങളുടെ വില വിപണിയില്‍ പിടിച്ചുനിര്‍ത്താനോ ഏകീകരിക്കാനോ വില നിയന്ത്രിക്കാനോ കഴിയാത്ത സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്കും ഹോട്ടലുകാര്‍ക്കും ഒരേപോലെ പ്രശ്‌നം സൃഷ്ടിക്കുന്ന തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നാണ് ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.

കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം ഹോട്ടലുകളില്‍ നിന്നായി ഒന്നേകാല്‍ ലക്ഷം ആളുകള്‍ ഭക്ഷണം കഴിക്കുന്നുണ്ട്. പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ ബന്ധമുള്ള ഹോട്ടല്‍ വ്യവസായം ഇപ്പോള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള സബ്‌സിഡികളോ, ബാങ്ക് വായ്പകളോ,  ചെറുകിട വ്യവസായത്തിന് നല്‍കുന്ന ആനുകൂല്യങ്ങളോ നല്‍കുന്നില്ല.

സംസ്ഥാന സര്‍ക്കാര്‍ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ എം എസ് എം ഇയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. ഓരോ ഉപഭോക്താവിനും ഏത് ഹോട്ടലില്‍ നിന്നും എങ്ങനെയുള്ള ഭക്ഷണം തെരഞ്ഞെടുക്കാനും അതിന്റെ വിലനിലവാരവും ഗുണമേന്‍മയും അനുസരിച്ച വില നല്‍കാനുള്ള അവകാശമുണ്ട്. വില ഏകീകരണം നടപ്പിലായാല്‍ നിയന്ത്രണവിലയില്‍ ഭക്ഷണത്തിന്റെ അളവും ഗുണവും മേന്‍മയും കുറക്കേണ്ടതായി വരും.

സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തൃപ്തി ഹോട്ടലുകള്‍ ഒരെണ്ണമെങ്കിലും തുടങ്ങി പൊതുജനത്തിന് നിയന്ത്രിതമായ വിലയില്‍ ഭക്ഷണ സാധനങ്ങള്‍ നല്‍കുവാനുള്ള സൗകര്യം ഉണ്ടാക്കിയിട്ടില്ല. ഇത് സര്‍ക്കാരിന് തന്നെ ബോധ്യപ്പെട്ട കാര്യമാണ്. സംസ്ഥാനത്ത് ന്യായവില ഹോട്ടലുകളും കുടുബശ്രീയുടെ നേതൃത്വത്തില്‍ നിയന്ത്രിതമായ വിലയ്ക്ക് ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങളും എത്ര സ്ഥലത്ത് കൃത്യമായി നടന്നുപോകുന്നുണ്ടെന്ന് സര്‍ക്കാരിന് ബോധ്യമാകും.

സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍  ഒരേവിലയ്ക്ക് ഒരുവര്‍ഷത്തേക്കെങ്കിലും ഭക്ഷണം വിതരണം ചെയ്യുമോ എന്ന ചോദ്യത്തിന് സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ ഡയറക്ടര്‍ തന്നെ ഇത് സാധിക്കില്ലെന്ന മറുപടിയാണ് നല്‍കിയത്. മന്ത്രി പോലും ഇക്കാര്യം ശരിവെച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍  തന്നെ വിലനിയന്ത്രണം നടപ്പിലാക്കിയശേഷം ഹോട്ടലുകളില്‍ വിലനിയന്ത്രണം ഏകീകരിച്ച് മാതൃക കാട്ടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

രജിസ്‌ട്രേഷനില്ലാത്ത തട്ടുകടകള്‍, വഴിയോരങ്ങളിലെ അനധികൃത ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ എന്നിവയാണ് ആദ്യം നിയന്ത്രിക്കേണ്ടത്. 29 ന് ഹോട്ടല്‍ അടച്ചിട്ടശേഷം സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിയമനിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അനിശ്ചിതകാലത്തേക്ക് ഹോട്ടലുകള്‍ അടച്ചിടുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് പി.സി. ബാവ, നാരായണ പൂജാരി, കെ.എച്ച്. അബ്ദുല്ല, എം. അബ്ദുല്ല, എ.കെ. ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ 29ന് പട്ടിണികിടക്കേണ്ടി വരും!


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia