കോഴിയിറച്ചി സൂക്ഷിക്കുന്നത് 12 ദിവസം മാത്രം; പരിശോധനയ്ക്കെതിരെ ഉടമകള്‍
Jul 27, 2012, 14:12 IST
കാസര്‍കോട്: ഹോട്ടലുകളിലെ പരിശോധനയുടെ പേരില്‍ അധികാരികളില്‍ നിന്നും പീഡനവും ഗുണ്ടായിസവുമാണ് നേരിടേണ്ടി വരുന്നതെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ബാവയും ജില്ലാ ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഹോട്ടലുകളില്‍ കോഴിയിറച്ചി ദിവസങ്ങളോളം സൂക്ഷിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂടിക്കാട്ടിയപ്പോള് 12 ദിവസം മാത്രമാണ് ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും ഉപജീവനം നടത്തുന്ന ഹോട്ടല്‍ വ്യവസായത്തെ കുത്തകകള്‍ക്ക് അവസരമൊരുക്കുന്നതിന് വേണ്ടിയാണ് റെയ്ഡ് പ്രഹസനമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
നീതിരഹിതവും അന്യായവുമായ പരിശോധന തുടരുകയാണെങ്കില്‍ ഇതിനെതിരെ കൂട്ടമായി പ്രതിരോധിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അവര്‍ വ്യക്തമാക്കി. നീതിയുക്തമായ പരിശോധനകളോടും നടപടികളോടും അസോസിയേഷന് ഉടമകള്‍ക്കും സഹകരണ മനോഭാവമാണ് ഉള്ളത്. ചില ഉദ്യോഗസ്ഥര്‍ സ്വബോധത്തോടെയാണോ പരിശോധന നടത്തുന്നതെന്ന് സംശയമുണ്ട്. പരിശോധനയും പെരുമാറ്റവും പഴയ പോലീസ് മുറയിലാണ് നടത്തുന്നത്.
എടാ..പോടാ... സംബോധനകളും ജീവനക്കാരുടെ മാറത്ത് പിടിച്ച് തള്ളിനീക്കിയുമാണ് പരിശോധനയുടെ രീതി. പരിശോധിക്കുകയും വിട്ടുവീഴ്ചയുണ്ടെങ്കില് അത് പരിഹരിക്കാന്‍ നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്യുന്നതിന് പകരം ബലം പ്രയോഗിച്ച് ഹോട്ടലുകള്‍ അടപ്പിക്കുകയും ഭക്ഷ്യയോഗ്യമായ ഭക്ഷണസാധനങ്ങളില്‍ നിറയെ ഉപ്പ് വാരിയിട്ട് നഷ്ടപ്പെടുത്തുന്നതുള്‍പ്പെടെയുള്ള അക്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.
കാസര്‍കോട്ട് ന്യുബദ്രിയ, ഉഡുപ്പി ആര്യഭവന്, ഹോട്ടല്‍ മലബാര്‍, ഉപ്പള ത്രിബുഭവന്, ഹോട്ടല്‍ ലക്കി, അറേബ്യന്‍ റസ്റ്റോറന്റ് തുടങ്ങി നിരവധി ഹോട്ടലുകളില്‍ ഉദ്യോഗസ്ഥര്‍ ഉപ്പ് പ്രയോഗം നടത്തിയതു കാരണം ആയിരക്കണക്കിന് രൂപയുടെ ഭക്ഷണസാധനങ്ങളാണ് പാഴായത്. ഇത് കാരണം മിക്ക ഹോട്ടലുകളിലെയും ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണമില്ലാതെ പട്ടിണി കിടക്കേണ്ടി വന്നു. വസന്ത് വിഹാര്‍ ഹോട്ടലില്‍ പഞ്ചസാരയും മൈദയും നിറച്ച ചാക്കിലാണ് ഉപ്പ് അഭിഷേകം നടത്തിയത്.
എഫ്.എസ്.എസ്.എ ലൈസന്‍സ് എടുക്കുന്നതിന് ആഗസ്റ്റ് മാസം വരെ സമയം നിലവിലുണ്ടായിട്ടും ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് രൂപയാണ് പിഴ ചുമത്തിയത്. പല ഹോട്ടലുകളും വൃത്തിഹീനമെന്ന് പറഞ്ഞ് നോട്ടീസ് നല്‍കുകയും പഴകിയ ഭക്ഷണം പിടിച്ചെടുത്തു നശിപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുകയുമാണ് ചെയ്യുന്നത്. പഴകിയഭക്ഷണ സാധനങ്ങള്‍ ഹോട്ടലുകളിലായാലും തട്ടുകടകളിലായാലും ആരോഗ്യത്തിന് ഹാനികരമാണെന്നിരിക്കെ തട്ടുകടകളെ പ്രോത്സാഹിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഹോട്ടലുകളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കിച്ചന്‍സ് സ്ക്വാഡ് ഉപയോഗിച്ച് പ്രവര്‍ത്തനം തുടങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സത്യന് സി. ഉപ്പള, ജില്ലാ വൈസ് പ്രസിഡന്റ് എന്‍. അബ്ദുല്ല താജ്, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍ മുഹമ്മദ് ഗസാലി എന്നിവര്‍ സംബന്ധിച്ചു. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ റെയ്ഡില്‍ കണ്ടെത്തിയ പഴകിയ ഭക്ഷണസാധനങ്ങളുടെയും വൃത്തിഹീനമായ അടുക്കളയുടെയും മറ്റും ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ അസോസിയേഷന് ഭാരവാഹികള്‍ക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല.

Keywords: Kasaragod, Press meet, Hotel Owners Association, Chicken, Protest