ഹോട്ടലുടമ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Jan 17, 2017, 11:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/01/2017) ഹോട്ടലുടമയായ യുവാവിനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. മാണിക്കോത്തെ അമ്പൂഞ്ഞി- ദേവകി ദമ്പതികളുടെ മകന്‍ കുന്നുമ്മല്‍ ബിജുവിനെ (39)യാണ് ചൊവ്വാഴ്ച രാവിലെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാണിക്കോത്തെ പഴയ മിനര്‍വ തിയേറ്ററിന് സമീപം റെയില്‍ പാളത്തിലാണ് ബിജുവിന്റെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ കണ്ടത്.
പാളം മുറിച്ചുകടക്കുമ്പോഴാണ് ബിജുവിനെ ട്രെയിന്‍ തട്ടിയതെന്ന് സംശയിക്കുന്നു. മാണിക്കോത്തുള്ള മാതൃസഹോദരിയോടൊപ്പമാണ് ബിജു താമസിച്ചിരുന്നത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിമോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Image: File
Keywords: Kasaragod, Kerala, Train, Death, Police, Dead body, Hotel owner found dead in Railway track.