ഹോട്ടല്‍ ഉടമയെ മുറിയിലേക്ക് വിളിച്ചുവരുത്തി കാല്‍ തല്ലിയൊടിച്ചു; പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിന് കൈമാറി
Oct 2, 2017, 17:10 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2017) ഹോട്ടല്‍ ഉടമയെ മുറിയിലേക്ക് വിളിച്ചുവരുത്തി കാല്‍ തല്ലിയൊടിച്ചു. പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിന് കൈമാറി. പെരുമ്പള സ്വദേശിയും കോളിയടുക്കത്ത് ഹോട്ടല്‍ നടത്തിപ്പുകാരനുമായ പത്മനാഭന്റെ (58) കാലാണ് തല്ലിയൊടിച്ചത്. കോളിയടുക്കത്ത് സോഫ കടയില്‍ ജോലി ചെയ്യുന്ന ബെല്‍ത്തങ്ങാടി കൊയ്യാല്‍ പെര്‍മുദെയിലെ മെല്‍വിന്‍ ഫുഡ്ത്താലോ (44) യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം ഇയാള്‍ താമസിക്കുന്ന മുറിയിലേക്ക് പത്മനാഭനെ വിളിച്ചുവരുത്തുകയായിരുന്നു. തന്നോട് വാങ്ങിയ പണം മടക്കിനല്‍കണമെന്ന് മെല്‍വിന്‍ ആവശ്യപ്പെട്ടു. താന്‍ പണമൊന്നും വാങ്ങിയിട്ടില്ലല്ലോ എന്ന് പറഞ്ഞ ഉടനെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു. ബഹളംകേട്ടെത്തിയ നാട്ടുകാര്‍ മെല്‍വിനെ കൈകാര്യം ചെയ്ത് പോലീസിന് കൈമാറുകയായിരുന്നു. ഇടത് കാല്‍ തകര്‍ന്ന പത്മനാഭനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, news, Accuse, Hotel, Natives, Hotel owner assaulted; accused in police custody