ബീഫ് ചോദിച്ചെത്തിയ സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ഉടമയ്ക്കും തൊഴിലാളിക്കും മര്‍ദനം
Sep 13, 2017, 22:58 IST
പൊയ്‌നാച്ചി: (www.kasargodvartha.com 13.09.2017) ബീഫ് ചോദിച്ചെത്തിയ സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ഹോട്ടല്‍ ഉടമയ്ക്കും തൊഴിലാളിക്കും മര്‍ദനത്തില്‍ പരിക്കേറ്റു. ബുധനാഴ്ച രാത്രി 7.30 മണിയോടെ പൊയ്‌നാച്ചി പെട്രോള്‍ പമ്പിന് സമീപത്തെ ഹൈലാന്‍ഡ് ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്.
ഹോട്ടലുടമ മുഹമ്മദ് ഉമ്പു (40), തൊഴിലാളിയായ മുഹമ്മദ് (38) എന്നിവരെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓട്ടോ ടാക്‌സിയില്‍ എത്തിയ സംഘം ബീഫ് ആവശ്യപ്പെടുകയായിരുന്നു. ബീഫ് ഇല്ലെന്നും, ചിക്കന്‍ മാത്രമേ ഉള്ളൂവെന്നും അറിയിച്ചപ്പോള്‍ ഇവിടെ ബീഫ് ഉണ്ടാകാറുണ്ടല്ലോ എന്ന് പറഞ്ഞ് കയര്‍ക്കുകയും അക്രമം നടത്തുകയുമായിരുന്നു.
വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെത്തിയ ടാക്‌സിക്ക് വേണ്ടി തിരച്ചില്‍ നടത്തി വരികയാണ്. കഞ്ചാവ് ലഹരിയിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നാലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Poinachi, Attack, Hotel, Injured, Kasaragod, Hospital, Police, Investigation, Beef.
< !- START disable copy paste -->