city-gold-ad-for-blogger

തട്ടുകടകള്‍ ഹോട്ടല്‍ വ്യാപാരത്തിന് ഭീഷണി; നടപടി വേണമെന്ന് ഹോട്ടലുടമകള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.10.2017) നഗരത്തിലെ ഹോട്ടല്‍ വ്യാപാരത്തിന് വന്‍ ഭീഷണിയായി തീര്‍ന്ന തട്ടുകടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അധികൃതര്‍ മുമ്പോട്ട് വരണമെന്ന് കാഞ്ഞങ്ങാട് ചേര്‍ന്ന ഹോട്ടല്‍ അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. കേരളാ ഹോട്ടലില്‍ വെച്ച് ചേര്‍ന്ന യോഗം ജില്ലാ പ്രസിഡണ്ട് പി സി ബാവ ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് എം അബ്ദുല്ല താജ്, സെക്രട്ടറിമാരായ നാരായണ പൂജാരി, വിജയന്‍ തൃക്കരിപ്പൂര്‍, നീലേശ്വരം ഏരിയാ പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി പ്രസിഡണ്ട് എം ഫാറൂഖ് (എലൈറ്റ്) വൈസ് പ്രസിണ്ടുമാരായ കെ പി ഷംസുദ്ദീന്‍ (ഫാമിലി റസ്റ്റോറന്റ്), രാജേന്ദ്ര പൈ (വസന്ത വിഹാര്‍), സെക്രട്ടറി ഹരി (ചൈത്രം), ജോ. സെക്രട്ടറി ശ്രീധരന്‍ (ശ്രീഹരി), ട്രഷറര്‍ ഹാരിസ് സി എച്ച് (നോബിള്‍), വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്ല (ന്യൂ കേരള) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍; മുസ്തഫ (ഷാലിമാര്‍), ഗോപി കൃഷ്ണന്‍ (കൃഷ്ണ ഭവന്‍), പ്രഭാകരന്‍ (ശ്രീദുര്‍ഗ), കെ കെ പരമേശ്വരന്‍ (ഉഡുപ്പി), അഷ്‌റഫ് മാനടുക്കം (ബിഗ്ബണ്‍), സുരേഷ് (പഞ്ചരത്ന), അജയന്‍, സതീശന്‍ (നിര്‍മ്മല്‍ ഭവന്‍), രവി (വനിതാ ഹോട്ടല്‍), അബൂബക്കര്‍ (ഡൗണ്‍ ഡൗണ്‍).

തട്ടുകടകള്‍ ഹോട്ടല്‍ വ്യാപാരത്തിന് ഭീഷണി; നടപടി വേണമെന്ന് ഹോട്ടലുടമകള്‍

Image: Representational

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Hotel, Hotel Association against Thattukada

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia