city-gold-ad-for-blogger

കടബാധ്യത; ആശുപത്രി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

മുള്ളേരിയ: (www.kasargodvartha.com 13/11/2016) കടബാധ്യതയെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിയുകയായിരുന്ന ആശുപത്രി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  വാണിനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും കിന്നിംഗാര്‍ ചിപ്ലിക്കോട്ടെ ശങ്കപ്പ പൂജാരിയുടെയും മകനായ ജഗന്നാഥ പൂജാരി(52)യെയാണ് ഞായറാഴ്ച രാവിലെ 9 മണിയോടെ വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജഗന്നാഥയുടെ മക്കളായ ഹരികിരണും ഹരിസ്മിതയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായതിനാല്‍ ഇവരുടെ ചികില്‍സക്കായി ഇതിനകം വന്‍തുക തന്നെ ചിലവായിട്ടുണ്ട്. ഇതോടെ ജഗന്നാഥ കടുത്ത സാമ്പത്തികപ്രതിസന്ധിയിലുമായി. തുടര്‍ചികില്‍സക്ക് ഒരുമാര്‍ഗവും കാണാതിരുന്നത് ജഗന്നാഥയെ തളര്‍ത്തിയിരുന്നു.

ഹരികിരണ്‍ പെരിയ പോളി ടെക്‌നിക്കിലും ഹരിസ്മിത ഉജിരെയിലെ കോളേജിലുമാണ് പഠനം നടത്തുന്നത്. ഇരുവരുടേയും ചികിത്സക്കും പഠനത്തിനുമായി ജഗന്നാഥക്ക് ലക്ഷങ്ങള്‍ ചിലവായിരുന്നു. ശനിയാഴ്ച രാത്രി ജഗന്നാഥ പൂജാരിയുടെ വീട്ടില്‍ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികളുണ്ടായിരുന്നു. തുടര്‍ന്ന് ഉറങ്ങാന്‍ കിടന്ന ജഗന്നാഥയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രേവതിയാണ് ഭാര്യ.സഹോദരങ്ങള്‍: ചിന്നപ്പ പൂജാരി, എല്യാണ പൂജാരി, ബാബു സഞ്ജീവ, നാരായണ, സുന്ദര, കമല, രാജീവി, ഭാഗീരഥി.

കടബാധ്യത; ആശുപത്രി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍


Keywords: Kasaragod, Mulleria, Hospital, Worker, Dead body, Debt, Jagannadha Poojaari, Hospital worker found dead Hanging.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia