നേഴ്സ് സമരത്തിന് പിന്നാലെ ജീവനക്കാരും സമരത്തിനൊരുങ്ങുന്നു
Mar 26, 2012, 16:15 IST

കാസര്‍കോട്: സ്വകാര്യാശുപത്രി മാനേജ്മെന്റുകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന കാസര്‍കോട് ജില്ലയിലെ സ്വകാര്യാശുപത്രി നേഴ്സുമാരുടെ മുന്നറിയിപ്പ് നിലനില്‍ക്കെ ആശുപത്രികളിലെ ഇതര ജീവനക്കാരും സമരത്തിനൊരുങ്ങുന്നു.
സര്‍ക്കാരും മറ്റ് ബന്ധപ്പെട്ട അധികാരികളും സ്വകാര്യാശുപത്രികളിലെ നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇതര ജീവനക്കാരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്നതായാണ് ആക്ഷേപം.
സ്വകാര്യാശുപത്രികളില്‍ നേഴ്സുമാര്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയും ചൂഷണങ്ങള്‍ക്കും അവഗണനകള്‍ക്കും വിധേയരാവുകയും ചെയ്യുന്നുവെന്ന പരാതികളാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പരിശോധിക്കുന്നത്. എന്നാല്‍ നേഴ്സുമാരെ പോലെ തന്നെ സമാനമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സ്വകാര്യാശുപത്രികളിലെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ അ ധികാരികള്‍ കണക്കിലെടുത്തിട്ടില്ല.
പാരാമെഡിക്കല്‍ വിഭാഗത്തിലെയും സ്വകാര്യാശുപത്രി ഓഫീസുകളിലെയും ജീവനക്കാരും സ്വീപ്പര്‍മാരും നേഴ്സുമാരുടെ സഹായികളായ ജീവനക്കാരുമെല്ലാം അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതമാണ്. നേഴ്സുമാരുടെയും നേഴ്സിംഗ് അസിസ്റന്റു ്മാരുടെയും പ്രശ്നങ്ങളും ആവശ്യങ്ങളും സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമ്പോള്‍ ഇതര ജീവനക്കാരെ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 160 ഓളം കാറ്ററികളിലും ഗ്രേഡുകളിലുമായി പ്രവര്‍ത്തിക്കുന്ന മൊത്തം ആശുപത്രി ജീവനക്കാരില്‍ 40 ശതമാനം മാത്രമെ നേഴ്സുമാരും നേഴ്സിംഗ് അസിസ്റന്റുമാരുമുള്ളൂ.
Keywords: hospital, Employees, Strike, Kasaragod