ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് ആരംഭിച്ചു
Sep 26, 2012, 16:32 IST
നീലേശ്വരം: ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ക്ക് കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. മടിക്കൈ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. നാരായണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പങ്കജാക്ഷന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.വി. വനജ, പി.ടി.എ വൈസ് പ്രസിഡന്റ് വി. രാജന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാജശേഖരന്‍ സ്വാഗതവും, അസോസിയേഷന്‍ സെക്രട്ടറി ടി.ആര്‍. പ്രീതമോള്‍ നന്ദിയും പറഞ്ഞു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ ശനിയാഴ്ച സമാപിക്കും.
Keywords: Hosdurg, School Games, Start, Nileshwaram, Kakkat GHSS, Kasaragod