city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചാ­രാ­യ­കേസ്; പ്ര­തി­കള്‍­ക്ക് കഠി­ന­ത­ടവും ഒരു ല­ക്ഷം രൂ­പ പി­ഴ­യും

ചാ­രാ­യ­കേസ്; പ്ര­തി­കള്‍­ക്ക് കഠി­ന­ത­ടവും ഒരു ല­ക്ഷം രൂ­പ പി­ഴ­യും
കാസര്‍­കോട്: ചാ­രാ­യ­ക്കേ­സി­ലെ പ്ര­തിക­ളെ കഠി­ന ത­ട­വിനും ഒരു ല­ക്ഷം രൂ­പ പി­ഴ­യ്ക്കും ശി­ക്ഷി­ച്ചു. പ­ര­പ്പ നെല്ലി­യറ കോ­ള­നി­യി­ലെ ചേര്‍­ക്കോ­ടന്‍ ഹൗ­സി­ലെ കു­ഞ്ഞി­ക്ക­ണ്ണ­നെ (44) മൂ­ന്നു­ വര്‍­ഷം കഠി­ന­ത­ട­വിനും ഒ­രു ല­ക്ഷം രൂ­പ പി­ഴ­യ്­ക്കു­മാ­ണ് അ­ഡീ. ജില്ലാ സെ­ഷന്‍­സ് കോ­ടതി (ഒന്ന്) ശി­ക്ഷി­ച്ച­ത്. പി­ഴ അ­ട­ച്ചി­ല്ലെങ്കില്‍ ഒ­രു വര്‍­ഷം കൂ­ടി ത­ട­വ­നു­ഭ­വി­ക്കണം.

2010 ജൂണ്‍ 15 നാ­ണ് ഒ­ന്ന­ര ലി­റ്റര്‍ ചാ­രാ­യ­വു­മാ­യി കു­ഞ്ഞി­ക്കണ്ണ­നെ വെ­ള്ള­രി­ക്കു­ണ്ട് പോ­ലീ­സ് അ­റ­സ്­റ്റു­ചെ­യ്­ത­ത്. അ­ഞ്ച് ലി­റ്റര്‍ ചാ­രാ­യം പി­ടി­കൂടി­യ കേ­സില്‍ പ്ര­തിയാ­യ താ­യ­ന്നൂ­രി­ലെ എം. നാ­രാ­യ­ണ­നെ(52) നാ­ലു­വര്‍­ഷം കഠി­ന ത­ട­വിനും ഒ­രു ല­ക്ഷം രൂ­പ പി­ഴ­യ്ക്കും അ­ഡീ­ഷല്‍ ജില്ലാ സെ­ഷന്‍­സ് കോട­തി (രണ്ട്) ശി­ക്ഷി­ച്ചു. പി­ഴ അ­ട­ച്ചി­ല്ലെ­ങ്കില്‍ ഒ­രു വര്‍­ഷം കൂ­ടി ത­ട­വ­നു­ഭ­വി­ക്ക­ണം. 2009 മെ­യ് 12 ന് ഹൊ­സ്­ദുര്‍­ഗ് എക്‌­സൈ­സ് ആ­ണ് പ്ര­തി­യെ ചാ­രാ­യ­വു­മാ­യി പി­ടി­കൂ­ടി­യത്.

Keywords: Case, Liqour, Parappa, Punishment, Police, Arrest, Court, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia