city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം പൗരാവലിയുടെ 'സ്‌നേഹപൂര്‍വ്വം ചെര്‍ക്കളത്തിന് ആദരവ്' 25ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: (www.kasargodvartha.com 22.09.2014) രണ്ട് പതിറ്റാണ്ട് കാലം എം.എല്‍.എ ആയും മന്ത്രിയായും പ്രവര്‍ത്തിച്ച കേരള ന്യൂനപക്ഷ പിന്നാക്ക ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബദുല്ലയ്ക്ക്് മഞ്ചേശ്വരം പൗരാവലി ഏര്‍പ്പെടുത്തുന്ന പൗര സ്വീകരണമായ സ്‌നേഹപൂര്‍വ്വം ചെര്‍ക്കളത്തിന് ആദരവ് -2014 പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംപ്്തംബര്‍ 25ന് വൈകീട്ട് അഞ്ച് മണിക്ക് കുമ്പള എസ്സാ ഓഡിറ്റോറിയത്തിലാണ് പരിപാടി. സ്വീകരണ പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. കര്‍ണാടക മന്ത്രി യു.ടി. ഖാദര്‍ ഉപഹാര സമര്‍പ്പണം നടത്തും. മന്ത്രി രമനാഥറെ പ്രശംസാ പത്രം നല്‍കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അനുമോദന പ്രസംഗം നടത്തും. പരിപാടിയോടനുബന്ധിച്ച് നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുല്‍ റഹ്മ വീടിന്റെ ശിലാ സ്ഥാപനം സംയുക്ത ഖാസി പ്രൊഫ. ആലിക്കുട്ടി മുസിലിയാര്‍ നിര്‍വ്വഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ സത്താര്‍ ആരിക്കാടി, എ.കെ.എം. അഷറഫ്, അഷറഫ് കര്‍ള, എ.കെ. ആരിഫ്, കെ.വി. യൂസഫ് സംബന്ധിച്ചു.
മഞ്ചേശ്വരം പൗരാവലിയുടെ 'സ്‌നേഹപൂര്‍വ്വം ചെര്‍ക്കളത്തിന് ആദരവ്' 25ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia