Tribute | നാടിന്റെ നന്മയ്ക്കായി ജീവിച്ച മഹാന്മാർ: ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകൾ പുന:പ്രസിദ്ധീകരിച്ചു
50 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ബാഫഖി തങ്ങൾ സ്മാരക ഗ്രന്ഥവും 2010-ൽ പ്രസിദ്ധീകരിച്ച ശിഹാബ് തങ്ങൾ സ്മരണികയുമാണ് പുതുക്കിയ രൂപത്തിൽ പുറത്തിറക്കിയത്.
കാസർകോട്: (KasargodVartha) നാടിന്റെ നന്മയ്ക്കായി പ്രവർത്തിച്ച മഹാന്മാരായ സയ്യിദ് അബ്ദുർ റഹ് മാൻ ബാഫഖി തങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ജീവിതവും പ്രവർത്തനങ്ങളും വിവരിക്കുന്ന സ്മരണികകളുടെ പുതിയ പതിപ്പുകൾ പ്രകാശിപ്പിച്ചു. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഇവ സമർപ്പിച്ചു.
50 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ബാഫഖി തങ്ങൾ സ്മാരക ഗ്രന്ഥവും 2010-ൽ പ്രസിദ്ധീകരിച്ച ശിഹാബ് തങ്ങൾ സ്മരണികയുമാണ് പുതുക്കിയ രൂപത്തിൽ പുറത്തിറക്കിയത്.
മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ. അബ്ദുർ റഹ് മാൻ സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുസ്തകം സമർപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ശിഹാബ് തങ്ങളുടെയും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ബാഫഖി തങ്ങളുടെയും സ്മരണിക ഏറ്റുവാങ്ങി.
എ.കെ.എം. അഷ്റഫ് എം.എൽ.എ, പ്രശസ്ത മാധ്യമപ്രവർത്തകൻ റഹ് മാൻ തായലങ്ങാടി, ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.എം. മുനീർ ഹാജി, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ട്രഷറർ കെ.എം. അബ്ദുർ റഹ് മാൻ നന്ദി പറഞ്ഞു.