തേനീച്ച വളര്‍ത്തല്‍ പരിശീലനം
May 25, 2012, 15:21 IST

കാസര്‍കോട്: സി.പി.സി.ആര്‍.ഐയോട് അനുബന്ധിച്ചുള്ള കൃഷി വിജ്ഞാന കേന്ദ്രം, കാസര്‍കോട് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ തേനീച്ച വളര്‍ത്തലിനെക്കുറിച്ച് തൊഴിലധിഷ്ഠിത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
മാസത്തിലൊരു ദിവസം എന്ന പ്രകാരം ജൂണ്‍ മുതല്‍ ഒരു വര്‍ഷം കൊണ്ട് 12 ദിവസങ്ങളിലായി പരിശീലന പരിപാടി പൂര്‍ത്തിയാക്കും. തേനീച്ച വളര്‍ത്തല്‍ വ്യവസായത്തെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ക്ളാസുകളും, മികച്ച രീതിയില്‍ പ്രായോഗിക പരിശീലനവും പരിപാടിയുടെ ഭാഗമായി ഒരുക്കും.
പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഗ്രാമീണ യുവാക്കള്‍ കൃഷിവിജ്ഞാന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് പേര് രജിസ്റര്‍ ചെയ്യണം. ആദ്യം രജിസ്റര്‍ ചെയ്യുന്ന 25 പേരെയാണ് ഈ വര്‍ഷത്തെ ബാച്ചില്‍ ഉള്‍പ്പെടുത്തുക. ഫോണ്‍: 04994-232993.
Keywords: Honey bee, Job Practice, CPCRI, Kasaragod