ഹോം നേഴ്‌സിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
Nov 13, 2012, 17:47 IST
ബേക്കല്‍: പള്ളിക്കര തിരുവക്കോളിയിലെ ബേക്കറി വ്യാപാരിയുടെ വീട്ടില്‍ കണ്ണൂര്‍ സ്വദേശിനിയായ ഹോംനേഴ്‌സിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ ചെറുകുന്നിലെ നാണു ആചാരിയുടെ മകള്‍ പ്രിയയെ (32) യാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കറി വ്യാപാരിയായ തിരുവക്കോളിയിലെ ലോഹിതാക്ഷന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് തിങ്കളാഴ്ച വിധേയമാക്കിയിരുന്നു. പ്രിയയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. പ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടുടമയായ ലോഹിതാക്ഷനെ പോലീസ് ചോദ്യം ചെയ്തു.
പ്രിയ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം തങ്ങള്‍ക്കറിയില്ലെന്നാണ് ലോഹിതാക്ഷനും കുടുംബവും പോലീസിന് മൊഴി നല്‍കിയത്. കുടുംബാംഗങ്ങളോടൊപ്പം ലോഹിതാക്ഷന്‍ തറവാട്ട് വീട്ടില്‍ പോയ സമയത്താണ് പ്രിയ ആത്മഹത്യ ചെയ്തത്. ലോഹിതാക്ഷന്റെ ഭാര്യ ശരീരം തളര്‍ന്ന് കിടപ്പിലായതിനാല്‍ ഇവരെ ശുശ്രൂഷിക്കുന്നതിന് വേണ്ടിയാണ് ഹോംനേഴ്‌സായ പ്രിയയെ കൊണ്ടുവന്നിരുന്നത്.

Keywords: Home nurse, Death, Suicide, Postmortem, Report, Bekal, Police enquiry, Kasaragod, Kerala, Malayalam news